Get Mystery Box with random crypto!

CMOKerala

டெலிகிராம் சேனலின் சின்னம் cmokerala — CMOKerala C
டெலிகிராம் சேனலின் சின்னம் cmokerala — CMOKerala
சேனல் முகவரி: @cmokerala
வகைகள்: அரசியல்
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 3.54K
சேனலில் இருந்து விளக்கம்

Updates from Chief Minister's Office, Kerala

Ratings & Reviews

3.00

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

2

1 stars

0


சமீபத்திய செய்திகள் 2

2021-09-07 08:30:27 ​​പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാർഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തൻ്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാൽ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂർവ്വം എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു.

പിണറായി വിജയൻ
മുഖ്യമന്ത്രി
838 viewsedited  05:30
திற / கருத்து
2021-09-06 12:01:12 ​​പൊതുമരാമത്ത് വകുപ്പിൽ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള 4 പ്രധാന പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി കെ എസ് ടി പി നിര്‍മ്മിക്കുന്ന മൂന്നു റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം, കിഫ്ബി ഫണ്ടുപയോഗിച്ച് പൂര്‍ത്തിയാക്കിയ കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിന്‍റെ ഉദ്ഘാടനം എന്നിവയാണവ.

കിഫ്ബി മുഖേന പൂര്‍ത്തിയാക്കിയ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് പത്തനംതിട്ട ജില്ലയിലെ പ്രധാന പാതകളില്‍ ഒന്നായി തീരും. പതിനേഴു കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാതയ്ക്കായി പത്തു മീറ്റര്‍ വീതിയില്‍ രണ്ടേക്കറോളം സ്ഥലമാണ് ഏറ്റെടുത്തത്. ഭൂമി തീര്‍ത്തും സൗജന്യമായി വിട്ടുതരുന്നതിന് തയ്യാറായ ഈ മേഖലയിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു.

87 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന മൂവാറ്റുപുഴ - തേനി റോഡ്, 218 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന തൃശൂര്‍ - കുറ്റിപ്പുറം റോഡ്, 67 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന കാക്കാടശ്ശേരി - കാളിയാര്‍ റോഡ് എന്നിവയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി കെ എസ് ടി പി നിര്‍മ്മിക്കുന്ന മൂന്നു റോഡുകൾ. പ്രളയഘട്ടത്തില്‍ തകര്‍ന്നുപോയ പാതകളാണ് ഇവ മൂന്നും. അതുകൊണ്ടുതന്നെ ഇനിയൊരു പ്രകൃതിക്ഷോഭം ഉണ്ടായാല്‍ അതിനെ അതിജീവിക്കാനാകുന്ന വിധത്തിലാണ് ഈ റോഡുകളുടെ നിര്‍മ്മാണ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി എന്നിങ്ങനെ നാല് ജില്ലകളുടെ ഗതാഗത മേഖലയ്ക്കാണ് ഇവയുടെ പ്രയോജനം പ്രധാനമായും ഉണ്ടാകാന്‍ പോകുന്നത്. ഇതില്‍ മൂവാറ്റുപുഴ തേനി സംസ്ഥാന പാതയുടെ വികസനം അന്തര്‍സംസ്ഥാന ചരക്കു നീക്കത്തിന്‍റെയും ഗതാഗതത്തിന്‍റെയും കാര്യത്തില്‍ ഒരു നാഴികക്കല്ല് ആകും എന്ന കാര്യത്തില്‍ സംശയമില്ല.
835 viewsedited  09:01
திற / கருத்து
2021-09-06 11:59:13 നവകേരളം കര്‍മ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകള്‍ ജനപങ്കാളിത്തത്തോടെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ കാലനേട്ടങ്ങള്‍ നിലനിര്‍ത്തി പുതിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കണം. നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കര്‍മ്മ സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ദേശീയശ്രദ്ധ പിടിച്ച്പറ്റാന്‍ നമുക്കായി. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഓരോ മേഖലയിലും ഉണ്ടായ നേട്ടങ്ങളെ കാലനുസൃതമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. കഴിയുന്നത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം.
സമൂഹത്തില്‍ ഏതെങ്കിലും മേഖല പുറകോട്ട് പോയാല്‍ അത് നവകേരള സൃഷ്ടി എന്ന ആശയത്തെ പ്രതികൂലമായി ബാധിക്കും. നദികള്‍ മലിനമാകുന്നതും മാലിന്യം കെട്ടികിടക്കുന്നതും പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്ന മനോഭാഗത്തിന് ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളോടെ നല്ല മാറ്റങ്ങള്‍ ഉണ്ടായെങ്കിലും പൂര്‍ണ്ണമായും ഇല്ലാതാക്കാനായിട്ടില്ല. വീട് സ്വപ്നം കണ്ട് മണ്ണടിയുന്ന പാവങ്ങള്‍ക്ക് വേണ്ടിയുള്ള ലൈഫ് പദ്ധതി പൂര്‍ത്തിയാക്കും. പരമ ദരിദ്ര വിഭാഗത്തിനുള്ള ഭവനസമുച്ചയത്തില്‍ കുട്ടികളുടെ പഠനം, പ്രിപ്രൈമറി സംവിധാനം, കിടപ്പിലായവര്‍ക്കുള്ള ചികിത്സാസൗകര്യം ഉള്‍പ്പെടെയുള്ള സമഗ്ര പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.
വിവിധ വകുപ്പുകള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വകുപ്പ് തലത്തില്‍ നിര്‍വഹിക്കണം. നവകേരള കര്‍മ്മ പദ്ധതി സെല്‍ അവ ഏകോപിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേവിഡ് പ്രതിരോധവുമായി ബന്ധപെട്ട് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായ തുക സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തില്‍ ഭാഗികമായി വീടുകള്‍ തകര്‍ന്നവര്‍ക്ക് ലൈഫ് മാനദണ്ഡപ്രകാരം അര്‍ഹതയുണ്ടെങ്കില്‍ വീട് നല്‍കും. നവകേരള കര്‍മ്മ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദമായ മാര്‍ഗരേഖ സെപ്തംബര്‍ 25നകം വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കാരിന്‍റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. യോഗത്തില്‍ മന്ത്രിമാര്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
760 views08:59
திற / கருத்து
2021-09-06 04:26:27 ​​ടോക്കിയോ പാരാലിമ്പിക്സിന് തിരശ്ശീല വീഴുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ രാജ്യത്തിൻ്റെ അഭിമാനമായി മാറി. 5 സ്വർണമെഡലുകളുൾപ്പെടെ 19 മെഡലുകളാണ് അവർ നേടിയത്. പരിമിതികൾക്ക് മുന്നിൽ കീഴടങ്ങാതെ, അതിശയകരമായ ഇച്ഛാശക്തിയും കഠിനാദ്ധ്വാനവും കൈമുതലാക്കി ലോകത്തിൻ്റെ നെറുകയിൽ എത്തിയ എല്ലാ താരങ്ങളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രതിസന്ധികൾ നിറഞ്ഞ കാലത്ത് അവർ നാടിനാകെ പകരുന്ന ഊർജ്ജത്തിനു നന്ദി പറയുന്നു. കൂടുതൽ ഉയരത്തിൽ, കൂടുതൽ വേഗത്തിൽ, കൂടുതൽ കരുത്തോടെ എത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. ഈ നേട്ടങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ട് നമ്മുടെ നാടിനും മുന്നോട്ടു കുതിക്കാനാകട്ടെ.
937 views01:26
திற / கருத்து
2021-09-05 09:10:31 ഇന്ന് അദ്ധ്യാപക ദിനമാണ്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടും പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണൻ്റെ ആദരാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. തൻ്റെ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നും, പകരം, വിദ്യാഭ്യാസത്തിൻ്റേയും അദ്ധ്യാപനത്തിൻ്റേയും പ്രാധാന്യം ജനങ്ങളിലേയ്ക്ക് പകരാനുള്ള അവസരമായി അതുപയോഗിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഏതു നാടിൻ്റെ വികാസത്തിനും ഏറ്റവും അനിവാര്യമായ ഘടകങ്ങളിലൊന്നാണ് ആധുനിക വിദ്യാഭ്യാസം. അത് ഏറ്റവും മികച്ച രീതിയിൽ സാധ്യമാക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണ് അദ്ധ്യാപകർക്കുള്ളത്. അതുകൊണ്ടുതന്നെ ആധുനിക സമൂഹമെന്ന നിലയ്ക്ക് കേരളമാർജ്ജിച്ച മൂല്യങ്ങളുടേയും പുരോഗതിയുടേയും പിന്നിൽ അദ്ധ്യാപകർക്ക് നിർണായക പങ്കുണ്ട്. തങ്ങളിൽ നിക്ഷിപ്തമായ ആ സാമൂഹിക ഉത്തരവാദിത്വം മികവുറ്റ വിധത്തിൽ നിറവേറ്റുന്ന അദ്ധ്യാപകരോട് കേരള സമൂഹമാകെ കടപ്പെട്ടിരിക്കുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട നില വന്നിട്ടും അദ്ധ്യയനം മുടങ്ങാതെ നമുക്കു മുന്നോട്ട് പോകാൻ സാധിച്ചത് അദ്ധ്യാപകരുടെ ആത്‌മാർത്ഥതയും കഠിനാദ്ധ്വാനവും കാരണമാണ്. വിദ്യാഭ്യാസം ഡിജിറ്റൽ മാദ്ധ്യമങ്ങളിലേയ്ക്ക് പറിച്ചു നട്ടപ്പോൾ അദ്ധ്യാപകരുടെ ജോലിഭാരം കൂടുന്ന സാഹചര്യമുണ്ടായി. പുതിയ അദ്ധ്യയന രീതി സ്വായത്തമാക്കാൻ അദ്ധ്യാപകർ തന്നെ വിദ്യാർത്ഥികളായി മാറേണ്ടി വന്നു. എന്നാൽ ഈ വെല്ലുവിളികളെല്ലാം മറികടന്നു നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ അവർക്കു സാധിച്ചു. അഭിമാനകരമായ നേട്ടമാണിത്. സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകരേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

അറിവുകൾ പകർന്നു നൽകുന്നതോടൊപ്പം തന്നെ, മാനവികതയും, പുരോഗമനോന്മുഖതയും ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തം അദ്ധ്യാപകർക്കുണ്ട്. വർഗീയതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിഴുതെറിഞ്ഞു ജനാധിപത്യബോധവും മാനവികതയും ശാസ്ത്രബോധവും ഉയർത്തിപ്പിടിക്കുന്ന തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്. സ്വതന്ത്രചിന്തയും സർഗാത്‌മകതയും കൈമുതലായ മനുഷ്യൻ ആയിരിക്കണം വിദ്യാഭ്യാസത്തിൻ്റെ ഉത്പന്നമെന്ന ഡോ. എസ്. രാധാകൃഷ്ണൻ്റെ പ്രസക്തമായ നിരീക്ഷണം നമ്മൾ മറന്നുകൂടാ. വിദ്യാഭ്യാസത്തിൻ്റെ ഈ ഒരു വശം കൂടെ ഉൾക്കൊണ്ടു മുന്നോട്ടു പോകാൻ അദ്ധ്യാപക സമൂഹത്തിനു സാധിക്കണമെന്ന് പ്രത്യാശിക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികം താമസിയാതെ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ നിന്നും ആർജ്ജിച്ച അനുഭവങ്ങളും അറിവുകളും ഭാവിയിൽ നമുക്ക് പുതിയ കരുത്തും ദിശാബോധവും പകരും. ഇപ്പോൾ അദ്ധ്യാപകർ നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു നയിക്കാൻ സാധിക്കണം. ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിൻ്റെ വളർച്ചയ്ക്ക് ഇന്ധനമായി മാറാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. അദ്ധ്യാപക സമൂഹത്തിന് എല്ലാ പിന്തുണയും സർക്കാർ ഉറപ്പു നൽകുന്നു. ഈ അദ്ധ്യാപക ദിനത്തിൽ കേരളത്തിലെ ഓരോ അദ്ധ്യാപകരേയും അഭിവാദ്യം ചെയ്യുന്നു. കേരളത്തിൻ്റെ പുരോഗതിയ്ക്കായി ആത്‌മാർത്ഥമായി നമുക്കേവർക്കും പ്രവർത്തിക്കാം.
1.3K views06:10
திற / கருத்து
2021-05-13 15:04:35 ​​സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,75,58,352 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6150 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4834, എറണാകുളം 4928, തിരുവനന്തപുരം 3803, കൊല്ലം 3725, തൃശൂര്‍ 3562, കോഴിക്കോട് 3237, പാലക്കാട് 1214, കോട്ടയം 2590, ആലപ്പുഴ 2704, കണ്ണൂര്‍ 2130, പത്തനംതിട്ട 1280, ഇടുക്കി 1208, കാസര്‍ഗോഡ് 858, വയനാട് 768 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, എറണാകുളം, കാസര്‍ഗോഡ് 14 വീതം, വയനാട് 11, തിരുവനന്തപുരം, പാലക്കാട് 10 വീതം, പത്തനംതിട്ട 8, തൃശൂര്‍ 7, കൊല്ലം, കോട്ടയം 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേര്‍ 33,733 രോഗമുക്തി നേടി. തിരുവനന്തപുരം 2497, കൊല്ലം 3359, പത്തനംതിട്ട 1166, ആലപ്പുഴ 2996, കോട്ടയം 3491, ഇടുക്കി 1082, എറണാകുളം 3468, തൃശൂര്‍ 2403, പാലക്കാട് 3000, മലപ്പുറം 2908, കോഴിക്കോട് 4242, വയനാട് 490, കണ്ണൂര്‍ 2349, കാസര്‍ഗോഡ് 282 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,38,913 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,05,471 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,02,443 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,67,342 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,101 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3858 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 102 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
3.5K views12:04
திற / கருத்து
2021-04-25 15:31:46 ​​സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,51,16,722 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 338 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,318 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1768 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4444, കോഴിക്കോട് 3946, മലപ്പുറം 2951, തൃശൂര്‍ 2847, കോട്ടയം 2552, തിരുവനന്തപുരം 1765, കണ്ണൂര്‍ 1619, പാലക്കാട് 666, ആലപ്പുഴ 1301, കൊല്ലം 1196, പത്തനംതിട്ട 804, ഇടുക്കി 828, കാസര്‍ഗോഡ് 743, വയനാട് 656 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, തൃശൂര്‍ 8, തിരുവനന്തപുരം 7, കാസര്‍ഗോഡ് 4, കോട്ടയം, എറണാകുളം 3 വീതം, കൊല്ലം, പാലക്കാട് 2 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8122 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 861, കൊല്ലം 674, പത്തനംതിട്ട 303, ആലപ്പുഴ 675, കോട്ടയം 538, ഇടുക്കി 247, എറണാകുളം 1002, തൃശൂര്‍ 769, പാലക്കാട് 375, മലപ്പുറം 754, കോഴിക്കോട് 1099, വയനാട് 199, കണ്ണൂര്‍ 356, കാസര്‍ഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,18,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,81,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,558 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,50,993 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3279 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 547 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
3.3K viewsedited  12:31
திற / கருத்து
2021-04-20 16:11:47 ​​സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,44,71,237 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4978 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,839 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3083, കോഴിക്കോട് 2279, മലപ്പുറം 1818, തൃശൂര്‍ 1833, കോട്ടയം 1427, തിരുവനന്തപുരം 1203, കണ്ണൂര്‍ 1162, ആലപ്പുഴ 1337, പാലക്കാട് 424, കാസര്‍ഗോഡ് 815, കൊല്ലം 840, ഇടുക്കി 620, വയനാട് 575, പത്തനംതിട്ട 423 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 379, കൊല്ലം 67, പത്തനംതിട്ട 158, ആലപ്പുഴ 215, കോട്ടയം 330, ഇടുക്കി 97, എറണാകുളം 458, തൃശൂര്‍ 521, പാലക്കാട് 175, മലപ്പുറം 159, കോഴിക്കോട് 715, വയനാട് 133, കണ്ണൂര്‍ 300, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,48,671 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,185 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,75,964 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,221 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2470 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 28 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 493 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
2.4K views13:11
திற / கருத்து
2021-04-19 15:25:01 ​​സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,43,59,016 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4950 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1996, എറണാകുളം 1751, മലപ്പുറം 1615, തൃശൂര്‍ 1361, കണ്ണൂര്‍ 990, തിരുവനന്തപുരം 768, കോട്ടയം 898, ആലപ്പുഴ 696, കാസര്‍ഗോഡ് 620, പാലക്കാട് 226, ഇടുക്കി 457, കൊല്ലം 451, പത്തനംതിട്ട 342, വയനാട് 379 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, കാസര്‍ഗോഡ് 6, തിരുവനന്തപുരം 5, തൃശൂര്‍ 4, കൊല്ലം, കോഴിക്കോട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 497, കൊല്ലം 438, പത്തനംതിട്ട 87, ആലപ്പുഴ 380, കോട്ടയം 272, ഇടുക്കി 53, എറണാകുളം 350, തൃശൂര്‍ 502, പാലക്കാട് 165, മലപ്പുറം 169, കോഴിക്കോട് 481, വയനാട് 75, കണ്ണൂര്‍ 658, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,03,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,44,791 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,48,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,47,158 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,281 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2506 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 468 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
1.6K views12:25
திற / கருத்து
2021-04-18 15:35:02 ​​സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,42,71,741 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4929 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2741, കോഴിക്കോട് 2512, തൃശൂര്‍ 1747, കോട്ടയം 1530, മലപ്പുറം 1597, കണ്ണൂര്‍ 1273, പാലക്കാട് 512, തിരുവനന്തപുരം 782, കൊല്ലം 796, ആലപ്പുഴ 793, ഇടുക്കി 656, പത്തനംതിട്ട 630, കാസര്‍ഗോഡ് 602, വയനാട് 591 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 25, കണ്ണൂര്‍ 14, വയനാട്, കാസര്‍ഗോഡ് 6 വീതം, എറണാകുളം, തൃശൂര്‍ 3 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4565 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 651, കൊല്ലം 256, പത്തനംതിട്ട 165, ആലപ്പുഴ 387, കോട്ടയം 316, ഇടുക്കി 70, എറണാകുളം 355, തൃശൂര്‍ 428, പാലക്കാട് 172, മലപ്പുറം 247, കോഴിക്കോട് 564, വയനാട് 86, കണ്ണൂര്‍ 714, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,686 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,40,486 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,37,036 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,683 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,353 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1916 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
1.6K views12:35
திற / கருத்து