Get Mystery Box with random crypto!

ഹൈദരബാദി 'പഞ്ചിൽ' പഞ്ചറായി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഹീറോ ഇ | ഫുട്ബോൾ ലോകം | Football Lokam

ഹൈദരബാദി 'പഞ്ചിൽ' പഞ്ചറായി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ ഇന്നത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ തരിപ്പണമാക്കി ഹൈദരാബാദ് എഫ് സി.ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ്‌ ദയനീയ തോൽവി ഏറ്റുവാങ്ങിയത് .

പന്ത്രണ്ടാം മിനുട്ടിൽ ചിങ്ലൻസനയിലൂടെ വെടി മരുന്ന് ഇട്ട ഹൈദരാബാദ് ഓഗ്ബച്ചെയുടെ ഇരട്ട ഗോളിലൂടെ ആളി കത്തിക്കുകയായിരുന്നു . തൊണ്ണൂറാം മിനുട്ടിലെ ജാധവിന്റെയും തൊണ്ണൂറ്റിനാലാം മിനുറ്റിൽ സിൽവേറിയോയിലൂടെ നോർത്ത് ഈസ്റ്റിന്റെ പതനം സമ്പൂർണമാക്കി .റാൽടെ നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടി.

ജയത്തോടെ ഹൈദരാബാദ് അഞ്ചു മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് എത്തി.ആറ് മത്സരങ്ങളിൽ നിന്നും 4 പോയിന്റുള്ള യുണൈറ്റഡ് പത്താം സ്ഥാനത്താണ് .

സ്കോർ കാർഡ്

ഹൈദരാബാദ് എഫ് സി -
Chinglensana 12'
B Ogbeche 27', 78'
A Jadhav 90
J Siverio 90+4'

നോർത്തീസ്റ്റ്‌ യുണൈറ്റഡ് -
L Ralte 43'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം