Get Mystery Box with random crypto!

നോർത്തീസ്റ്റ് കടമ്പ കടന്ന് ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ച | ഫുട്ബോൾ ലോകം | Football Lokam

നോർത്തീസ്റ്റ് കടമ്പ കടന്ന് ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ നാലു മത്സരങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി എടികെ മോഹൻ ബഗാൻ . ഇന്ന് നോർത്തീസ്റ്റ് യുണൈറ്റഡിനെ നേരിട്ട മറിനേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തു വിട്ടത് .

വിജയികൾക്കായി ഹ്യൂഗോ ബൗമസ് ഇന്ന് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മറ്റൊരു ഗോൾ ലിസ്റ്റൺ കൊളാസൊ ആണ് നേടിയത് . നോർത്തീസ്റ്റിനായി മലയാളി താരങ്ങളായ വിപി സുഹൈറും മഷൂർ ഷെരീഫും വലചലിപ്പിച്ചു.വിജയത്തോടെ എടികെ പതിനൊന്നു പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി .ഏഴു പോയിന്റുള്ള നോർത്തീസ്റ്റ് ഒമ്പതാം സ്ഥാനത്താണ്.

സ്കോർ കാർഡ്

നോർത്തീസ്റ്റ് യുണൈറ്റഡ് -
V. P suhair 2'
M. Shereef 87'

എടികെ മോഹൻബഗാൻ -
L. Colaco 45+2'
H. Boumous 52', 76'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം