Get Mystery Box with random crypto!

മറിന തീരത്തെ ചുഴറ്റി എറിഞ്ഞു 'മഞ്ഞ' കൊടുങ്കാറ്റ് ഇന്ത്യ | ഫുട്ബോൾ ലോകം | Football Lokam

മറിന തീരത്തെ ചുഴറ്റി എറിഞ്ഞു 'മഞ്ഞ' കൊടുങ്കാറ്റ്

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് കരുത്തരായ ചെന്നൈയിൻ എഫ്സിയെ നേരിട്ട കൊമ്പന്മാർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പഞ്ഞിക്കിട്ടത്.

മുംബൈക്കെതിരെ ജയിച്ച മത്സരത്തിൽ ഇറങ്ങിയ അതേ ഇലവനെ ആണ് ഇന്ന് ഇവാൻ വുകമാനോവിച് ഇറക്കിയത്. ഇതിന്റെ ഗുണം പത്താം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു . പത്താം മിനുട്ടിൽ പ്യൂടിയ നൽകിയ മനോഹരമായ ലോങ്ങ് ബോൾ കൈക്കലാക്കി മുന്നേറിയ പെരേര ഡിയസ്, കൃത്യമായ ഫിനിഷിലൂടെ വിശാൽ കെയ്തിനെ കീഴ്പ്പെടുത്തി. 39ആം മിനുട്ടിൽ സഹലിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാം ഗോളും നേടി. സഹലിന്റെ സീസണിലെ മൂന്നാം ഗോളാണ് ഇത്. പിന്നീട് 79 ആം മിനുട്ടിൽ അഡ്രിയാൻ ലൂണ സീസണിലെ തന്റെ ആദ്യ ഗോൾ നേടി കൊമ്പന്മാർക്ക് തകർപ്പൻ ജയം സമ്മാനിച്ചു.

വിജയത്തോടെ ഏഴു കളികളിൽനിന്ന് പന്ത്രണ്ടു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി

സ്കോർ കാർഡ്

കേരള ബ്ലാസ്റ്റേഴ്‌സ് -
J. Pereyra Diaz 9'
Sahal Abdul Samad 38'
Adrian Luna - 79

ചെന്നൈയിൻ എഫ്സി -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം