Get Mystery Box with random crypto!

അഗ്യൂറോ വിരമിച്ചു അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ പ്രൊ | ഫുട്ബോൾ ലോകം | Football Lokam

അഗ്യൂറോ വിരമിച്ചു

അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ പ്രൊഫഷണൽ ഫുട്ബോളിൽനിന്ന് പടിയിറങ്ങി. അഗ്യൂറോ തന്നെയാണ് പത്രസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത് . ഒക്ടോബർ 30ന് അലവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭപ്പെട്ടതിനെതുടർന്ന് പിൻവാങ്ങിയ താരത്തിന് തുടർന്നു നടത്തിയ പരിശോധനയിൽ ഹൃദയമിടിപ്പിൽ അസ്വഭാവികത ഉള്ളതായി കണ്ടെത്തിയിരുന്നു .

കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്നും തന്റെ കരിയറിൽ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു. അത്ലെറ്റിക്കൊയോടും സിറ്റിയോടും താരം നന്ദി പ്രകടിപ്പിച്ചു .

ഇൻഡിപെൻഡിയെന്റെയിലൂടെ കളി ആരംഭിച്ച അഗ്യൂറോ പിന്നീട് അത്ലേറ്റിക്കോ മാഡ്രിഡിലെത്തി . പിന്നീട് എത്തിഹാദിലേക്ക് കൂടുമാറി 10 വർഷത്തെ മികച്ച കരിയർ അസ്വദിച്ചു , ശേഷം ബാർസയിലെത്തിയെങ്കിലും 5 മത്സരങ്ങളിൽ മാത്രമേ ബൂട്ടുകെട്ടാനായുള്ളു. പതിനെട്ടുവർഷത്തെ കരിയറിൽ താരം കോപ്പ അമേരിക്ക ഉൾപ്പെടെ പതിനെട്ടോളം കിരീടങ്ങൾ ചൂടി .

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം