Get Mystery Box with random crypto!

മിന്നൽ ഗോളുമായി അർണോൾഡ് ലിവർപൂളിന് തകർപ്പൻ ജയം ഇംഗ്ലീഷ് പ് | ഫുട്ബോൾ ലോകം | Football Lokam

മിന്നൽ ഗോളുമായി അർണോൾഡ് ലിവർപൂളിന് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന്റെ വിജയ ഘോഷയാത്ര . ഇന്ന് പുലർച്ചെ ആൻഫീൽഡിൽ വച്ചു നടന്ന മത്സരത്തിൽ ന്യൂ കാസ്റ്റിൽ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മറികടന്നത് .കളിയുടെ 7ആം മിനുട്ടിൽ ഷെൽവിയിലൂടെ ന്യൂ കാസ്റ്റിൽ ആയിരുന്നു ലീഡ് എടുത്തത് .21ആം മിനുട്ടിൽ ഡിയാഗോ ജോട്ടയും,25ആം മിനുട്ടിൽ മൊഹമ്മദ്‌ സലയും ഗോൾ സ്കോർ ചെയ്ത് ലീഡ് രണ്ടായി ഉയർത്തി .
മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 3മിനുട്ട് ശേഷിക്കെ അർണോൾഡിന്റെ തീപൊരി ഗോളിലൂടെ ലിവർപൂൾ വിജയം കൈക്കലാക്കി . ടേബിളിൽ 41 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും ,40 പോയിന്റുള്ള ലിവർപൂൾ രണ്ടാമതുമാണ് .

സ്കോർ കാർഡ്

ന്യൂ കാസ്റ്റിൽ -
J. Shelvey 7'

ലിവർപൂൾ -
D. Jota 21'
M. Salah 25'
Alexander Arnold 87'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം