Get Mystery Box with random crypto!

ഗോൾ മഴയിൽ തകർന്നടിഞ്ഞ് വോൾഫ്സ്ബർഗ് ജർമ്മൻ ബുണ്ടസ് ലീഗയിൽ വിജ | ഫുട്ബോൾ ലോകം | Football Lokam

ഗോൾ മഴയിൽ തകർന്നടിഞ്ഞ് വോൾഫ്സ്ബർഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ വിജയം തുടർക്കഥയാക്കി ബവേറിയൻസ് . ഈ വർഷത്തെ അവസാന മത്സരത്തിൽ വോൾഫ്സ്ബർഗിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബയേൺ പഞ്ഞിക്കിട്ടത് .
സൂപ്പർ താരം റോബർട്ട്‌ ലെവൻഡോസ്ക്കി ഇന്നലെ ഗോൾ സ്കോർ ചെയ്തതോടെ യൂറോപ്പിൽ 2013ലെ കലണ്ടർ വർഷത്തിൽ റൊണാൾഡോ സ്കോർ ചെയ്ത 69 ഗോൾ എന്ന റെക്കോർഡിനൊപ്പം എത്താൻ ലെവയ്ക്ക് സാധിച്ചു .അത് കൂടാതെ ബയേൺ ഇതിഹാസം ഗെർഡ് മുള്ളറിന്റെ ബുണ്ടസ്ലീഗ ഗോളുകളുടെ റെക്കോർഡ് മറികടക്കാനും സാധിച്ചു.മറ്റു ഗോളുകൾ തോമസ് മുള്ളർ, ഉപമെക്കാനോ, ലിറോയ് സാനെ എന്നിവർ സ്കോർ ചെയ്തു .പോയിന്റ് ടേബിളിൽ 43 പോയിന്റുള്ള ബയേൺ ആണ് നിലവിൽ ഒന്നാം സ്ഥാനത്ത് .

സ്കോർ കാർഡ്

ബയേൺ മ്യൂണിച്ച് -
T. Müller 7'
D. Upamecano 57'
L. Sane
R. Lewandowski 87'

വോൾഫ്സ്ബർഗ് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം