Get Mystery Box with random crypto!

വിജയ വഴിയിൽ തിരിച്ചെത്തി മറീന മച്ചാൻസ് ഹീറോ ഇന്ത്യൻ സൂപ്പർ | ഫുട്ബോൾ ലോകം | Football Lokam

വിജയ വഴിയിൽ തിരിച്ചെത്തി മറീന മച്ചാൻസ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിക്ക് മൂന്നാം വിജയം . ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കീഴടക്കിയത് .

കളിയുടെ 23ആം മിനുട്ടിൽ ജർമ്മൻപ്രീത് സിംഗാണ് ചെന്നൈയിന്റെ ആദ്യ ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ മുർസെവ് ചെന്നൈയിന്റെ രണ്ടാം ഗോളും സ്കോർ ചെയ്ത് ലീഡ് രണ്ടായി ഉയർത്തി . മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ ജാവി ഹെർണാണ്ടസിലൂടെ ഒഡീഷ ആശ്വാസ ഗോളും സ്കോർ ചെയ്തു .

പട്ടികയിൽ മൂന്ന് വിജയവും,രണ്ട് സമനിലയും,1തോൽവിയും 11പോയിന്റുമുള്ള ചെന്നൈയിൻ നാലാം സ്ഥാനത്തും മൂന്ന് വിജയവും, മൂന്ന് തോൽവിയും,9പോയിന്റുമുള്ള ഒഡീഷ അഞ്ചാമതും തുടരുന്നു .

ഇന്ത്യൻ സൂപ്പർ ലീഗ്

ചെന്നൈയിൻ -
Germanpreeth 23’
Murzaev 63’

ഒഡിഷ എഫ്.‌സി -
Javi 90+6’

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം