Get Mystery Box with random crypto!

കങ്കാരുക്കളെ കൂട്ടിലിടാൻ അർജന്റീന ആട്ടിമറിക്ക് കോപ്പ് കൂട്ടി ഓ | ഫുട്ബോൾ ലോകം | Football Lokam

കങ്കാരുക്കളെ കൂട്ടിലിടാൻ അർജന്റീന
ആട്ടിമറിക്ക് കോപ്പ് കൂട്ടി ഓസ്ട്രേലിയ

വേൾഡ്കപ്പിലെ രണ്ടാം പ്രീക്വാർട്ടറിൽ ലാറ്റിൻ അമേരിക്കൻ ശക്തികളായ അർജന്റീന ഇന്ന് ഏഷ്യൻ കരുത്തരായ ഓസ്ട്രേലിയയെ നേരിടും .ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിതമായി തോൽവി ഏറ്റുവാങ്ങിയെങ്കിലും മെക്സിക്കോയെം പോളണ്ടിനേം പരാജയപ്പെടുത്തി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായാണ് അർജന്റീന പ്രീ ക്വാർട്ടറിൽ എത്തുന്നത്.മറുവശത്തു ഫ്രാൻസും ഡെന്മാർക്കും ട്യൂണിഷ്യയും അടങ്ങുന്ന ഗ്രൂപ്പിൽ രണ്ടാം സ്ഥാനകാരായാണ് ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ എത്തുന്നത്

Matchday [Pre Quarter]
• ഡിസംബർ 4
• അർജന്റീന ഓസ്ട്രേലിയ
• 12:30 AM
• സ്പോർട്സ് 18, Jio Cinema
അഹമ്മദ് ബിൻ അലി സ്റ്റേഡിയം

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം