Get Mystery Box with random crypto!

എംബാപ്പെ ജിന്നാണ് ; ഫ്രാൻസ് ക്വാർട്ടറിൽ വേൾഡ് കപ്പിൽ ലോകചാ | ഫുട്ബോൾ ലോകം | Football Lokam

എംബാപ്പെ ജിന്നാണ് ;
ഫ്രാൻസ് ക്വാർട്ടറിൽ

വേൾഡ് കപ്പിൽ ലോകചാമ്പ്യന്മാരുടെ അഴിഞ്ഞാട്ടം . ഇന്ന് നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തീർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് .

സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ മറ്റൊരു ഗോൾ ജിറൂഡ് സ്കോർ ചെയ്തു . പോളണ്ടിന്റെ ആശ്വാസ ഗോൾ ലെവണ്ടോസ്ക്കി സ്കോർ ചെയ്തു .
ഇന്നത്തെ ഗോളോട് കൂടി ഫ്രാൻസിന്റെ എക്കാലത്തെയും ടോപ് ഗോൾ നേട്ടക്കാരനായി ജിറൂഡ് മാറി.
സൂപ്പർ താരമായ തിയറി ഹെൻറിയുടെ ഗോൾ നേട്ടത്തെയാണ് ജിറൂഡ് മറികടന്നത് .
നിലവിൽ ഈ വേൾഡ് കപ്പിലെ ടോപ് സ്കോറർ ആയി ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ എംബാപ്പേക്ക് സാധിച്ചു.(5ഗോൾ)
ഇംഗ്ലണ്ട് - സെനഗൽ മത്സരവിജയിയെ ഫ്രാൻസ് ക്വാട്ടറിൽ നേരിടും .

ഫുൾ ടൈം

ഫ്രാൻസ് -
O. Giroud 44'
K. Mbappe 74', 90+1

പോളണ്ട് -
R. Lewandowski 90+5

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം