Get Mystery Box with random crypto!

ഇംഗ്ലണ്ടിനെ 'Home'ലേക്ക് മടക്കി അയച്ച് ലെസ് ബ്ലൂസ് വേൾഡ് കപ | ഫുട്ബോൾ ലോകം | Football Lokam

ഇംഗ്ലണ്ടിനെ "Home"ലേക്ക് മടക്കി അയച്ച് ലെസ് ബ്ലൂസ്

വേൾഡ് കപിലെ വാശിയേറിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ്. ക്വാർട്ടർ ഫൈനലിൻ്റെ മുഴുവൻ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ഇരുവരും നിരന്തരമായി ആക്രമണങ്ങൾ അഴിച്ചു വിടുക ആയിരുന്നു

കളിയുടെ 17ാം മിനുട്ടിൽ ചൗമേനി നേടിയ സൂപ്പർ ഗോളിൽ ഫ്രാൻസ് മുന്നിൽ കടന്നു. എന്നാൽ രണ്ടാം പകുതിയുടെ 54ാം മിനിറ്റിൽ പെനൽട്ടിയിലൂടെ കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. കളിയുടെ 78ാം മിനിറ്റിൽ ജിറൗഡ് ഫ്രാൻസിൻ്റെ വിജയ ഗോൾ നേടുക ആയിരുന്നു.

കളിയുടെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ടിന് പെനൽറ്റി കിട്ടിയെങ്കിലും കെയ്നിന് അത് ലക്ഷ്യത്തിൽ എത്തിക്കാനായില്ല . സെമിയിൽ ഫ്രാൻസിന് മൊറോക്കോ ആണ് എതിരാളികൾ

ഫുൾ ടൈം


ഫ്രാൻസ് -
A Tchoaumeni 17'
O Giroud 78'

ഇംഗ്ലണ്ട് -
H Kane 54' (P)

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം