Get Mystery Box with random crypto!

യുറോപ്പ ലീഗിൽ ഇരു പാദ മത്സരങ്ങൾ വേണ്ടെന്ന് ഒലെ യുറോപ്പ ല | ഫുട്ബോൾ ലോകം | Football Lokam

യുറോപ്പ ലീഗിൽ ഇരു പാദ മത്സരങ്ങൾ വേണ്ടെന്ന് ഒലെ

യുറോപ്പ ലീഗ് നോക്കൗട്ട് റൗണ്ടിലെ മത്സരങ്ങൾ ഒരൊറ്റ പാദമായി നടത്തണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുണ്ണാർ സോൾഷെയർ. ഇന്നലെ നടന്ന പ്രസ് മീറ്റിലാണ് ചെകുത്താൻമാരുടെ കോച്ച് തൻ്റെ നിലപാട് വ്യക്തമാക്കിയത്.

ഒലെ :
കോവിഡ് സാഹചര്യത്തിൽ യുറോപ്പ ലീഗ് നോക്കൗട്ട് മത്സരങ്ങൾ ഒരൊറ്റ പാദമായി നടത്തുന്നതാണ് നല്ലത്. ഇപ്പോൾ ഏതെങ്കിലും ഒരു ടീമിന് കോവിഡ് മൂലം ഹോമിൽ കളിക്കാനായില്ലെങ്കിൽ ആ മത്സരം നിഷ്പക്ഷ വേദിയിൽ നടത്തി മറ്റേ മത്സരം എതിർ ടീമിന്റെ ഹോമിൽ കളിക്കേണ്ടി വരുന്നു. ഇത് ആ ടീമിനോടുള്ള അനീതിയാണ്.ഇങ്ങനെ ബുദ്ധിമുട്ടുന്നതിലും നല്ലത് നോക്കൗട്ട് മത്സരം ഒരൊറ്റ മത്സരമായി നിഷ്പക്ഷ വേദിയിൽ നടത്തുന്നതല്ലേ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങൾ ഇങ്ങനെ ഭംഗിയായി നടത്താൻ യുവേഫയ്ക്കായി.ഇത് പോലെ നടത്തിയാൽ ക്ലബ്ബുകൾക്കും താരങ്ങൾക്കും ഒരുപോലെ ആശ്വാസമാകും.

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം