Get Mystery Box with random crypto!

' ഞങ്ങൾക്കും ജീവിക്കണമെന്ന് പറയാൻ ഞങ്ങൾ എന്തിനാണ് ഓരോ ആഴ്ച്ചയു | ഫുട്ബോൾ ലോകം | Football Lokam

" ഞങ്ങൾക്കും ജീവിക്കണമെന്ന് പറയാൻ ഞങ്ങൾ എന്തിനാണ് ഓരോ ആഴ്ച്ചയും നിങ്ങൾക്ക് മുമ്പിൽ മുട്ട് മടക്കേണ്ടി വരുന്നത്
-വിൽഫ്രെഡ് സാഹ "

വർണ്ണ വിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ വ്യത്യസ്തമായ നിലപാടുമായി ക്രിസ്റ്റൽ പാലസ് താരം വിൽഫ്രെഡ് സാഹ . വർണ്ണ വിവേചനത്തിനെതിരെ കാര്യമായി ഒന്നും ചെയ്യാതെ ഫുട്ബോൾ മത്സരങ്ങളുടെ തുടക്കത്തിൽ മുട്ട്മടക്കി ഗ്രൗണ്ടിൽ ഇരുന്ന് പ്രതിഷേധിക്കുന്നതിനെതിരെയാണ് താരം രംഗത്ത് വന്നത്.

വിലഫ്രെഡ്‌ സാഹ :
" ഞങ്ങൾക്ക് ജീവിക്കണമെന്ന് പറയാൻ എന്തിനാണ് 'black lives matter'എന്ന് പറയുന്ന ബാനർ എനിക്ക് ധരിക്കേണ്ടി വരുന്നത് ഞാനത് ധരിക്കുന്നത് സാഹ ഞങ്ങൾക്ക് വേണ്ടി സംസാരിച്ചു എന്ന പ്രഹസനം കേൾക്കാൻ വേണ്ടിയല്ല മറിച്ച് ഈ സ്ഥിതിക്ക് മാറ്റം വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാണ്.

ഇനി ഞാൻ ഗ്രൗണ്ടിൽ മുട്ട് കുത്താൻ പോകുന്നില്ല. ഇനി ഞാൻ ഈ വിഷയത്തിൽ ചർച്ച നടത്തുകയുമില്ല. ഇതിൽ ചർച്ച നടത്തുന്നവരോട് എനിക്കൊന്നേ പറയാനൊള്ളു വർണ്ണ വിവേചനത്തിനെതിരെ നിങ്ങൾക്ക് പ്രതിഷേധിക്കണമെങ്കിൽ പ്രതിഷേധങ്ങൾ കേവലം സൈബർ
ലോകങ്ങൾക്കപ്പുറം ഫുട്ബോൾ ഗ്രൗണ്ടുകൾക്കപ്പുറം തെരുവുകൾ കീഴടക്കട്ടെ. വർണ്ണ വിവേചനത്തിനെതിരെ മാറ്റം നിങ്ങളിൽ നിന്ന് ആരംഭിക്കട്ടെ. അല്ലാതെ പതിനൊന്നു വയസുള്ള ഒരു കറുത്ത കുട്ടിക്ക് ഞങ്ങൾക്കും ഈ ലോകത്ത് ജീവിക്കാൻ അവകാശമുണ്ടെന്ന് മാലോകരോട് വിളിച്ച് പറയേണ്ട ഗതികേട് എനിക്ക് മനസ്സിലാകുന്നില്ല. "

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം