Get Mystery Box with random crypto!

വെസ്റ്റ്ഹാമിനെ ഒതുക്കി ഗണ്ണേഴ്സ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട് | ഫുട്ബോൾ ലോകം | Football Lokam

വെസ്റ്റ്ഹാമിനെ ഒതുക്കി ഗണ്ണേഴ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ കീഴടക്കി ആഴ്സനൽ ടോപ് 4ൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗണ്ണേഴ്സിന്റെ വിജയം . കളിയുടെ രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ ഗബ്രിയേൽ മാർട്ടിനലിയാണ് ആദ്യ വെടി പൊട്ടിച്ചത് . മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 3മിനുട്ട് ശേഷിക്കേ സ്മിത്ത് റോവ് ഗണ്ണേഴ്സിന്റെ രണ്ടാം ഗോളും സ്കോർ ചെയ്ത് വിജയം നേടി കൊടുത്തു .
പോയിന്റ് പട്ടികയിൽ 29 പോയിന്റുള്ള ആഴ്‌സനൽ നാലാം സ്ഥാനത്തും ,28 പോയിന്റുള്ള വെസ്റ്റ്‌ ഹാം യുണൈറ്റഡ് അഞ്ചാമതുമാണ് .

സ്കോർ കാർഡ്

ആഴ്സനൽ -
G. Martinelli 48'
E. Smith Rowe 87'

വെസ്റ്റ് ഹാം യുണൈറ്റഡ് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം