Get Mystery Box with random crypto!

വൻമതിലായി ലിവകോവിച്ച് സാമുറായികളെ അരിഞ്ഞ് വീഴ്ത്തി ക്രോട്ടുകള | ഫുട്ബോൾ ലോകം | Football Lokam

വൻമതിലായി ലിവകോവിച്ച് സാമുറായികളെ അരിഞ്ഞ് വീഴ്ത്തി ക്രോട്ടുകളുടെ ക്വാർട്ടർ പ്രവേശനം

വേൾഡ് കപ്പ്‌ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടഔട്ടിൽ പരാജയപെടുത്തി ക്രൊയേഷ്യ .കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ച മത്സരത്തിൽ ഷൂട്ടഔട്ടിൽ 3-1 എന്ന സ്കോറിനാണ് ക്രൊയേഷ്യ വിജയിച്ചത്. ജപ്പാന്റെ മൂന്നു പെനാൽറ്റി സേവ് ചെയ്ത് ലിവകോവിച്ച് ആണ് ക്രൊയേഷ്യയുടെ വിജയം ഒരുക്കിയത് .

നേരത്തെ കളിയുടെ ആദ്യ പകുതിയിൽ മെദയുടെ ഗോളിൽ ജപ്പാനാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ ഇവാൻ പെരിസിച്ചിലൂടെ ഗോൾ മടക്കി ക്രൊയേഷ്യ സമനില പിടിക്കുകയായിരുന്നു .ക്വാർട്ടറിൽ ക്രൊയേഷ്യ സൗത്ത് കൊറിയ ബ്രസീൽ മത്സരത്തിലെ വിജയികളെ നേരിടും .

ഫുൾ ടൈം

ജപ്പാൻ - (1)
D Maeda 43'
പെനാൽറ്റി :-

ക്രൊയേഷ്യ - (3)
I Perisic 55'
പെനാൽറ്റി :-


ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം