Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனலில் இருந்து தலைப்புகள்:
Islfinal
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.10K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 95

2021-12-29 14:55:48 സലാഹിന്റെ കളി കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു – എംബാപ്പെ

ലിവർപൂളിന്റെ മുൻനിരപ്പോരാളിയായ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ്‌ സലാഹിനെ പുകഴ്ത്തി പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ.

കൂടുതൽ വായിക്കാൻ
https://footballlokam.com/സലാഹിന്റെ-കളി-കാണാൻ-ഞാൻ-ഇ/
5.4K views11:55
திற / கருத்து
2021-12-29 05:59:08
ലിവർപൂളിനെ തോൽപ്പിച്ച് നീല കുറുക്കൻമ്മാർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തടയിട്ട് ലെസ്റ്റർ സിറ്റി.ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെസ്റ്റർ ലിവർപൂളിനെ തോൽപ്പിച്ചത് .

കളിയുടെ 59ആം മിനുട്ടിൽ പകരക്കാരനായി എത്തിയ ലൂക്ക്മാനാണ് ലെസ്റ്ററിന്റെ വിജയ ഗോൾ സ്കോർ ചെയ്തത് .സൂപ്പർ താരം സലാ പെനാൽറ്റി പാഴാക്കിയത് ലിവർപൂളിന് തിരിച്ചടിയായി മാറി .മത്സരത്തിന്റെ മുഴുവൻ ആധിപത്യo ലിവർപൂളിന് ആയിരുന്നിട്ടും ഗോളൊന്നും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.
പട്ടികയിൽ 41 പോയിന്റുള്ള ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിക്ക് താഴെ രണ്ടാം സ്ഥാനത്തു തന്നെ തുടരുന്നു .

ഫുൾ ടൈം

ലെസ്റ്റർ സിറ്റി -
A.Lookman 59'

ലിവർപൂൾ -

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.6K viewsedited  02:59
திற / கருத்து
2021-12-28 20:41:01
ടോട്ടനത്തെ തളച്ചു സൗത്ത്ആംപ്ടൻ

പ്രിമിയർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ സൗത്ത്ആംപ്ടനോട്‌ ഓരോ ഗോൾ വീതമടിച്ചു സമനില വഴങ്ങി സ്പഴ്സ് .

വാർഡ് പ്രൗസിലുടെ മുന്നിൽ എത്തിയ
സൗത്ത്ആംപ്ടനെ ഹാരി കെയിന്റെ പെനാൽറ്റി ഗോളിലൂടെ സമനില പിടിക്കുകയായിരുന്നു സ്പഴ്സ് .

മുപ്പത്തിഒൻപതാം മിനുട്ടിൽ
സൗത്ത്ആംപ്ടന്റെ സലിസു ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയെങ്കിലും ആ അവസരം മുതലെടുക്കാൻ സ്പഴ്സിനു സാധിച്ചില്ല .

സമനിലയോട് കൂടി സ്പഴ്സ് പോയിന്റ് ടേബിളിൽ ആറാമത് തുടരുന്നു

സ്കോർ കാർഡ്
പ്രിമിയർ ലീഗ്

ടോട്ടനം -
H. Kane - 41'(p)

സൗത്ത്ആംപ്ടൻ -
Ward-prowse - 25'
M. Salisu - 39'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.7K views17:41
திற / கருத்து
2021-12-28 19:05:06
ആടി തിമിർത്തു ഓഗ്ബച്ചെ ചാരമായി ഒഡീഷ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിയെ ഗോളിൽ മുക്കി ഹൈദരാബാദ് എഫ്.സി. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സിയുടെ വിജയം.

വിജയികൾക്കായി ബെര്‍ത്തലോമിയോ ഓഗ്ബാച്ചെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ എറിക് ഗാർഷ്യ,ജാവിയർ സിവേരിയോ, ജാവോ വിക്ടർ എന്നിവർ ഓരോ ഗോളും മറ്റൊരു ഗോൾ ഒഡീഷ താരം ഹക്ടർ റോഡാസിന്റെ ഔൺ ഗോളും ആയിരുന്നു.ഒഡീഷ എഫ്സിയുടെ ആശ്വാസ ഗോൾ ഹൈദരാബാദ് എഫ്സി താരം ജുവനാന്റെ ഔൺ ഗോൾ ആയിരുന്നു.

വിജയത്തോടെ 15 പോയിന്റുമായി മനോളോയും സംഘവും പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. കഴിഞ്ഞ നാലു മത്സരങ്ങളിൽ വിജയമില്ലാതെ തുടരുന്ന ഒഡീഷ എഫ്.സി പട്ടികയിൽ ഏഴാമതാണ്.

സ്കോർ കാർഡ്

ഹൈദരാബാദ് എഫ്.സി -
H. Rodas 9' (OG)
B. Ogbache 39',60'
E. Garcia 54'
J. Siverio 72'
J. Victor 86'(P)

ഒഡീഷ എഫ്.സി -
Juanan 16' (OG)

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.3K viewsedited  16:05
திற / கருத்து
2021-12-28 17:54:17 ഫുട്ബോൾ ലോകം ക്വിസ് ടൂർണമെന്റ് സീസൺ 4

Day 16
9:30 PM | IST


Join @footballlokam for participating
3.6K views14:54
திற / கருத்து
2021-12-28 17:13:50
സ്പാനിഷ് യുവ താരത്തെ സ്വന്തമാക്കി ബാർസ

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ മുന്നേറ്റനിര താരമായ ഫെറാൻ ടോറസിനെ സ്വന്തമാക്കി ബാർസലോണ ക്ലബ്‌ തന്നെ ആണ് ഈ കാര്യം ഒഫീഷ്യലായി അറിയിച്ചത്
55$ മില്യാനാണ് താരത്തിനായി ക്ലബ്‌ മുടക്കിയത്

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 43 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 16 ഗോളും 4 അസിസ്റ്റും സ്വന്തമാക്കിട്ട് ഉണ്ട്. 2027 വരെ നീളുന്ന കരാറിലാണ് ഫെറാൻ ഒപ്പിട്ടത്

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.2K viewsedited  14:13
திற / கருத்து
2021-12-28 16:09:29
ഡിയസിനെ പുറത്താക്കി ഈസ്റ്റ്‌ ബംഗാൾ

കോച്ച് മനോളോ ഡിയസിനനെ പുറത്താക്കി ഈസ്റ്റ്‌ ബംഗാൾ. എട്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ സാധിക്കാത്തതിനാൽ കോച്ചിനെ പുറത്താക്കി ഈസ്റ്റ്‌ ബംഗാൾ .

നാല് വീതം തോൽവികളും സമനിലകങ്ങളുമായി നാലു പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാനം സ്ഥാനത്തായിരുന്നു ഈസ്റ്റ്‌ ബംഗാൾ. ഡിയസിനനെ പകരക്കാരനായി മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരി ഈസ്റ്റ് ബംഗാൾ പരിശീലകനായി എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.5K views13:09
திற / கருத்து
2021-12-28 06:17:51
സമനില പിടിച്ച് രക്ഷപ്പെട്ട് യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനിലക്കുരുക്ക് .ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനോടാണ് ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞത് .
കളിയുടെ 7ആം മിനുട്ടിൽ സെന്റ് മാക്സിമിനാണ് കളിയിലെ ആദ്യ ഗോൾ സ്കോർ ചെയ്ത് ന്യൂ കാസിലിന് ലീഡ് നൽകിയത് . രണ്ടാം പകുതിയിൽ എഡിസൺ കവാനി നേടിയ ഗോളിൽ യുണൈറ്റഡ് സമനിലയും പിടിച്ച് തോൽ‌വിയിൽ നിന്ന് രക്ഷപെട്ടു .
ടേബിളിൽ 28 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ ഏഴാം സ്ഥാനത്താണ് .

സ്കോർ കാർഡ്

ന്യൂ കാസിൽ യുണൈറ്റഡ് -
Saint Maximin 7'

മാഞ്ചസ്റ്റർ യുണൈറ്റഡ് -
E. Cavani 71'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
823 views03:17
திற / கருத்து
2021-12-27 19:40:49
ബ്രൗണിന്റെ ഹാട്രിക്കിൽ മുംബൈയിയെ തളച്ചു നോർത്തീസ്റ്റ്‌

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റ പരാജയത്തിൽ നിന്ന് കരകയറാൻ നോർത്തീസ്റ്റിന് എതിരെ ഇറങ്ങിയ മുംബൈ സിറ്റിക്ക് നിരാശ . ഇന്ന് നടന്ന മത്സരത്തിൽ നോർത്തീസ്റ്റ് 3-3 എന്ന സ്കോറിനാണ് മുംബൈയെ സമനിലയിൽ തളച്ചത് .ഒരു ഘട്ടത്തിൽ 3-1 നിലയിൽ മുന്നിലായിരുന്ന മുംബൈയെ ദെഷോൺ ബ്രൗണിന്റെ മികവിലാണ് നോർത്തീസ്റ്റ് പൂട്ടിയത് .

മുംബൈയിക്ക് വേണ്ടി ഇഗോർ ആംഗുലോ ഇരട്ട ഗോളുമായി തിളങ്ങി .ബിബിൻ സിംഗ് മുംബൈ സിറ്റിയുടെ മൂന്നാമത്തെ ഗോൾ നേടി.28,55,80 മിനുട്ടുകളിൽ ആയിരുന്നു നോർത്തീസ്റ്റ്‌നു വേണ്ടി ബ്രൗൺ ഹാട്രിക്ക് തികച്ചത് .ഈ ഐ എസ് എൽ സീസണിലെ രണ്ടാം ഹാട്രിക്കാണിത്.

എട്ട് മത്സരങ്ങളിൽ 16 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ ഒന്നാമത് തന്നെ തുടരുന്നു .ഒമ്പത് മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി നോർത്തീസ്റ്റ് ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു .

സ്കോർ കാർഡ്

നോർത്തീസ്റ്റ് യുണൈറ്റഡ് -
D. Brown 29',55',80'

മുംബൈ സിറ്റി -
I. Angulo 33', 52',
B. Singh 40'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.8K viewsedited  16:40
திற / கருத்து
2021-12-27 18:10:36 ഫുട്ബോൾ ലോകം ക്വിസ് ടൂർണമെന്റ് സീസൺ 4

Day 15
9:30 PM | IST


Join @footballlokam for participating
4.2K views15:10
திற / கருத்து