Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.25K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 98

2021-12-22 19:20:03 https://t.me/kbfcfansofficial
3.5K views16:20
திற / கருத்து
2021-12-22 18:50:55 മറിന തീരത്തെ ചുഴറ്റി എറിഞ്ഞു 'മഞ്ഞ' കൊടുങ്കാറ്റ്

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് കരുത്തരായ ചെന്നൈയിൻ എഫ്സിയെ നേരിട്ട കൊമ്പന്മാർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പഞ്ഞിക്കിട്ടത്.

മുംബൈക്കെതിരെ ജയിച്ച മത്സരത്തിൽ ഇറങ്ങിയ അതേ ഇലവനെ ആണ് ഇന്ന് ഇവാൻ വുകമാനോവിച് ഇറക്കിയത്. ഇതിന്റെ ഗുണം പത്താം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു . പത്താം മിനുട്ടിൽ പ്യൂടിയ നൽകിയ മനോഹരമായ ലോങ്ങ് ബോൾ കൈക്കലാക്കി മുന്നേറിയ പെരേര ഡിയസ്, കൃത്യമായ ഫിനിഷിലൂടെ വിശാൽ കെയ്തിനെ കീഴ്പ്പെടുത്തി. 39ആം മിനുട്ടിൽ സഹലിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാം ഗോളും നേടി. സഹലിന്റെ സീസണിലെ മൂന്നാം ഗോളാണ് ഇത്. പിന്നീട് 79 ആം മിനുട്ടിൽ അഡ്രിയാൻ ലൂണ സീസണിലെ തന്റെ ആദ്യ ഗോൾ നേടി കൊമ്പന്മാർക്ക് തകർപ്പൻ ജയം സമ്മാനിച്ചു.

വിജയത്തോടെ ഏഴു കളികളിൽനിന്ന് പന്ത്രണ്ടു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി

സ്കോർ കാർഡ്

കേരള ബ്ലാസ്റ്റേഴ്‌സ് -
J. Pereyra Diaz 9'
Sahal Abdul Samad 38'
Adrian Luna - 79

ചെന്നൈയിൻ എഫ്സി -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.8K viewsedited  15:50
திற / கருத்து
2021-12-22 18:50:55
4.3K views15:50
திற / கருத்து
2021-12-22 10:46:15 ഇന്ത്യൻ ഫുട്ബോളിനെയും കേരള ബ്ലാസ്റ്റേഴ്‌സിനെയും സ്നേഹിക്കുന്ന ഒരു പറ്റം ആരാധകരുടെ കൂട്ടായ്മ

https://t.me/Manjappada
6.0K views07:46
திற / கருத்து
2021-12-22 06:00:33 ഇന്നത്തെ പ്രധാന ഫുട്ബോൾ മത്സരങ്ങൾ

ഐ.എസ്.എൽ

കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ
7:30 pm
ഏഷ്യാനെറ്റ്‌ പ്ലസ് & സ്റ്റാർ സ്പോർട്സ് 2,3

ഇംഗ്ലീഷ് ലീഗ് കപ്പ്‌

ചെൽസി ബ്രെന്റ്ഫോഡ്
1:15 am
വൂട്ട് സെലക്ട്‌

ലിവർപൂൾ ലെസ്റ്റർ സിറ്റി
1:15 am
വൂട്ട് സെലക്ട്‌

ടോട്ടനം വെസ്റ്റ് ഹാം
1:15 am
വൂട്ട് സെലക്ട്‌

ലാലിഗ

അത്ലറ്റിക്കോ മാഡ്രിഡ്‌ ഗ്രനാഡ
11:30 pm
എം ടീവി

റയൽ മാഡ്രിഡ്‌ അത്ലറ്റിക്ക് ക്ലബ്ബ്
2:00 am
എം ടീവി

സീരി എ

ഇന്റർ മിലാൻ ടൊറീനോ
11:00 pm
VH1

ലീഗ് 1

പി.എസ്.ജി ലോറിയന്റ്
1:30 am
VH1

ഫുട്ബോൾ ലോകം
366 views03:00
திற / கருத்து
2021-12-22 06:00:21
സമനിലയുടെ തൊഴന്മാരായി
ബാർസ

ലാ ലിഗയിലെ ഇന്നലെ നടന്ന മത്സരത്തിൽ സെവിയ്യയോട് സമനില വഴങ്ങി ബാർസ
ഓരോ ഗോൾ വീതമടിച്ചാണ് ബാർസയും സെവിയ്യയും സമനില വഴങ്ങിയത്.
പപ്പു ഗോമേസിലൂടെ മുന്നിൽ എത്തിയ സെവിയ്യയെ അറൗഹോയിലൂടെ സമനില പിടിക്കുകയായിരുന്നു ബാർസ .
അറുപത്തി നാലാം മിനുട്ടിൽ സെവിയ്യയുടെ കൗണ്ടേ ചുവപ്പ് കാർഡ് വാങ്ങി പോയെങ്കിലും ആ അവസരം മുതലാലാക്കാൻ ബാർസക്ക് സാധിച്ചില്ല

സമനിലയോടെ ബാർസ പോയിന്റ് ടേബിളിൽ എഴാമതും സെവിയ്യ രണ്ടാമതും തുടരുന്നു

സ്കോർ കാർഡ്

എഫ് സി ബാർസലോണ -
R. Araújo - 45

സെവിയ്യ -
P. Gomez - 32
j. Koundé - 64

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
347 views03:00
திற / கருத்து
2021-12-22 05:02:44
വിജയം തുടർന്ന് യുവന്റസ്

ഇറ്റാലിയൻ സീരി എ യിൽ യുവന്റസിന് വിജയം . ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കാഗ്ലിയാരിയെയാണ് യുവന്റസ് കീഴടക്കിയത് .

യുവന്റസിന് വേണ്ടി കളിയുടെ ആദ്യ പകുതിയിൽ മോയിസ് കീൻ ആണ് ആദ്യ ഗോൾ സ്കോർ ചെയ്തത് . രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ ബെർണഡെസ്ക്കി ടീമിന്റെ രണ്ടാം ഗോളും സ്കോർ ചെയ്ത് ഗോൾ പട്ടിക പൂർത്തിയാക്കി .
ഇതോടെ പോയിന്റ് ടേബിളിൽ 10വിജയവും,5തോൽവിയും,4സമനിലയമുള്ള യുവന്റസ് 34 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് .

സ്കോർ കാർഡ്

യുവന്റസ് -
M. Kean 40'
Bernadeschi 83'

കാഗ്ലിയാരി -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.3K views02:02
திற / கருத்து
2021-12-22 04:44:02
സണ്ടർലാന്റിനെ ഗോൾ മഴയിൽ മുക്കി ഗണ്ണേഴ്സ് സെമിയിൽ

ഇംഗ്ലീഷ് ലീഗ് കപ്പിൽ ഗോൾ മഴയോടെ ആഴ്സനൽ സെമിയിൽ . ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സണ്ടർലാന്റിനെയാണ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഗണ്ണേഴ്സ് തരിപ്പണമാക്കിയത്.
ഇതോടെ ഇംഗ്ലീഷ് ലീഗ് കപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ആഴ്സനൽ മാറി. ആഴ്സനലിന് വേണ്ടി എൻകേറ്റിയ ഹാട്രിക്ക് നേടിയപ്പോൾ മറ്റു ഗോളുകൾ പെപെ, പറ്റിനോ എന്നിവർ സ്കോർ ചെയ്തു .സണ്ടർലാന്റിന്റെ ഏക ഗോൾ ബ്രോദ്ഹെഡ് സ്കോർ ചെയ്തു .

സ്കോർ കാർഡ്

ആഴ്സനൽ -
Nketiah 17', 49', 58'
N. Pepe 27'
C. Patino 90+1

സണ്ടർലാന്റ് -
N. Brodhead 31'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.5K views01:44
திற / கருத்து
2021-12-21 19:44:38 ഫുട്ബോൾ ലോകം pinned a photo
16:44
திற / கருத்து
2021-12-21 19:43:25
നോർത്തീസ്റ്റ് കടമ്പ കടന്ന് ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ നാലു മത്സരങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി എടികെ മോഹൻ ബഗാൻ . ഇന്ന് നോർത്തീസ്റ്റ് യുണൈറ്റഡിനെ നേരിട്ട മറിനേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തു വിട്ടത് .

വിജയികൾക്കായി ഹ്യൂഗോ ബൗമസ് ഇന്ന് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മറ്റൊരു ഗോൾ ലിസ്റ്റൺ കൊളാസൊ ആണ് നേടിയത് . നോർത്തീസ്റ്റിനായി മലയാളി താരങ്ങളായ വിപി സുഹൈറും മഷൂർ ഷെരീഫും വലചലിപ്പിച്ചു.വിജയത്തോടെ എടികെ പതിനൊന്നു പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി .ഏഴു പോയിന്റുള്ള നോർത്തീസ്റ്റ് ഒമ്പതാം സ്ഥാനത്താണ്.

സ്കോർ കാർഡ്

നോർത്തീസ്റ്റ് യുണൈറ്റഡ് -
V. P suhair 2'
M. Shereef 87'

എടികെ മോഹൻബഗാൻ -
L. Colaco 45+2'
H. Boumous 52', 76'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.4K viewsedited  16:43
திற / கருத்து