Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.09K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 117

2021-02-13 19:47:20 " ഞങ്ങൾക്കും ജീവിക്കണമെന്ന് പറയാൻ ഞങ്ങൾ എന്തിനാണ് ഓരോ ആഴ്ച്ചയും നിങ്ങൾക്ക് മുമ്പിൽ മുട്ട് മടക്കേണ്ടി വരുന്നത്
-വിൽഫ്രെഡ് സാഹ "

വർണ്ണ വിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ വ്യത്യസ്തമായ നിലപാടുമായി ക്രിസ്റ്റൽ പാലസ് താരം വിൽഫ്രെഡ് സാഹ . വർണ്ണ വിവേചനത്തിനെതിരെ കാര്യമായി ഒന്നും ചെയ്യാതെ ഫുട്ബോൾ മത്സരങ്ങളുടെ തുടക്കത്തിൽ മുട്ട്മടക്കി ഗ്രൗണ്ടിൽ ഇരുന്ന് പ്രതിഷേധിക്കുന്നതിനെതിരെയാണ് താരം രംഗത്ത് വന്നത്.

വിലഫ്രെഡ്‌ സാഹ :
" ഞങ്ങൾക്ക് ജീവിക്കണമെന്ന് പറയാൻ എന്തിനാണ് 'black lives matter'എന്ന് പറയുന്ന ബാനർ എനിക്ക് ധരിക്കേണ്ടി വരുന്നത് ഞാനത് ധരിക്കുന്നത് സാഹ ഞങ്ങൾക്ക് വേണ്ടി സംസാരിച്ചു എന്ന പ്രഹസനം കേൾക്കാൻ വേണ്ടിയല്ല മറിച്ച് ഈ സ്ഥിതിക്ക് മാറ്റം വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാണ്.

ഇനി ഞാൻ ഗ്രൗണ്ടിൽ മുട്ട് കുത്താൻ പോകുന്നില്ല. ഇനി ഞാൻ ഈ വിഷയത്തിൽ ചർച്ച നടത്തുകയുമില്ല. ഇതിൽ ചർച്ച നടത്തുന്നവരോട് എനിക്കൊന്നേ പറയാനൊള്ളു വർണ്ണ വിവേചനത്തിനെതിരെ നിങ്ങൾക്ക് പ്രതിഷേധിക്കണമെങ്കിൽ പ്രതിഷേധങ്ങൾ കേവലം സൈബർ
ലോകങ്ങൾക്കപ്പുറം ഫുട്ബോൾ ഗ്രൗണ്ടുകൾക്കപ്പുറം തെരുവുകൾ കീഴടക്കട്ടെ. വർണ്ണ വിവേചനത്തിനെതിരെ മാറ്റം നിങ്ങളിൽ നിന്ന് ആരംഭിക്കട്ടെ. അല്ലാതെ പതിനൊന്നു വയസുള്ള ഒരു കറുത്ത കുട്ടിക്ക് ഞങ്ങൾക്കും ഈ ലോകത്ത് ജീവിക്കാൻ അവകാശമുണ്ടെന്ന് മാലോകരോട് വിളിച്ച് പറയേണ്ട ഗതികേട് എനിക്ക് മനസ്സിലാകുന്നില്ല. "

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
4.0K viewsedited  16:47
திற / கருத்து
2021-02-13 19:47:14
3.6K views16:47
திற / கருத்து
2021-02-13 19:33:36
" ഫ്രഡിന്റെ വളർച്ചയിൽ എനിക്ക് പങ്ക് കുറവാണ്"-ഒലെ

മഞ്ചെസ്റ്റർ യുണൈറ്റഡ് മധ്യനിരയിലെ സ്ഥിര സാന്നിധ്യം ഫ്രെഡിന്റെ വളർച്ചയിൽ തനിക്കുള്ള പങ്ക് കുറവാണെന്ന് തുറന്ന് പറഞ് പരിശീലകൻ ഒലെ. യുണൈറ്റഡ് ഫസ്റ്റ് ടീം പരിശീലകരായ മൈക്കിൾ കാരിക്കും കിറൻ മകെന്നയുമാണ് ഫ്രെഡിനെ കൂടുതൽ ശ്രെദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഒലെ സോൾഷ്യർ :
" താൻ വരുന്ന സമയത്ത് ഫ്രെഡ് യുണൈറ്റഡിൽ താളം കിട്ടാതെ കഷ്ടപ്പെടുകയായിരുന്നു. എന്നാൽ ആ ഫ്രെഡ് അല്ല ഇപ്പോഴത്തെ ഫ്രെഡ്. ഫ്രെഡിന്റെ കാലുകളിൽ നിന്ന് പന്ത് ഇപ്പോൾ എളുപ്പത്തിൽ നഷ്ടപ്പെടുത്തുന്നില്ല. അടുത്ത് തന്നെ ഫ്രെഡ് ഗോളടിക്കാൻ തുടങ്ങും എന്നാൽ അത് വലം കാലു കൊണ്ടാകില്ല എന്ന് ഫ്രെഡ് ഓർമ്മിക്കണം. മാഞ്ചസ്റ്റർ യുണൈറ്റഡിനായി താൻ 100 മത്സരങ്ങൾ കളിച്ചു എന്ന് അധികം താരങ്ങൾക്ക് പറയാൻ സാധിക്കാറില്ല അതുകൊണ്ട് ഈ ക്ലബ്ബിനായി 100 മത്സരങ്ങൾ പൂർത്തിയാക്കാനായതിൽ ഫ്രെഡിന് അഭിമാനിക്കാം. "

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.6K views16:33
திற / கருத்து
2021-02-13 19:14:37
വീണ്ടും ഇഷാൻ പണ്ഡിത, ഗോവയ്ക്ക് വീണ്ടും സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ എഫ് സി എഫ് സി ഗോവ മത്സരം സമനിലയിൽ. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

കളിയുടെ തുടക്കത്തിൽ സിൽവസ്റിലൂടെ ചെന്നൈ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ തൊട്ടുപിന്നാലെ പെനാൽറ്റിയിലൂടെ ഈഗോർ ആംഗ്ലോ ഗോൾ മടക്കി. പിന്നീട് രണ്ടാം പകുതിയിൽ ചാങ്തയുടെ ഗോളിൽ ചെന്നൈ വിജയമുറപ്പിച്ച് നിൽക്കവേ. സൂപ്പർ സബ് ആയി ഇറങ്ങിയ ഇഷാൻ പണ്ഡിത വീണ്ടും ഗോവയുടെ രക്ഷകാനായി

സ്കോർ കാർഡ്

ചെന്നൈയിൻ എഫ്സി -
സിൽവസ്റ്റർ 13'
ചാങ്‌തെ 60'

എഫ് സി ഗോവ -
ആൻഗുലോ 19'(P)
പണ്ഡിത 90+2'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.5K views16:14
திற / கருத்து
2021-02-13 18:16:32 ഫുട്ബോൾ ലോകം pinned a photo
15:16
திற / கருத்து
2021-02-13 18:16:21
ഗ്രാനഡയെ തകർത്തു അത്ലറ്റിക്കോ മാഡ്രിഡ്‌

സ്പാനിഷ് ലാ ലിഗയിൽ ഗ്രാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അത്ലറ്റിക്കോ മാഡ്രിഡ്‌.

63-ആം മിനിറ്റിൽ ലോറന്റെ 74-ആം മിനിറ്റിൽ കൊറിയ എന്നിവരാണ് അത്ലറ്റിക്കോയുടെ ഗോളുകൾ നേടിയത്. ഗ്രാനഡയുടെ ആശ്വാസ ഗോൾ ഹെരേര നേടി.

സ്കോർ കാർഡ്

അത്‌ലറ്റികോ മാഡ്രിഡ്
M. Llorente 63'
A. Correa 74'

ഗ്രാനഡ
Y. Herrera 66'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.5K viewsedited  15:16
திற / கருத்து
2021-02-13 17:57:46 ഫുട്ബോൾ ലോകം pinned a photo
14:57
திற / கருத்து
2021-02-13 17:57:42
ലിവർപൂളിനെ ഭിതിയിൽ ഒട്ടിച്ചു ലെസ്റ്റർ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഇംഗ്ലീഷ് പ്രീമിയർ ലിഗിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു ലെസ്റ്റർ സിറ്റി 67 മിനിറ്റിൽ മുഹമ്മദ് സലയിലൂടെ ലിവർപൂൾ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മാഡിസൺ, വാർഡി ബാർൺസ് എന്നിവരിലൂടെ തിരിച്ചടിച്ച ലെസ്റ്റർ വിജയിക്കുകയായിരുന്നു.

വിജയത്തോടെ ലെസ്റ്റർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ ലിവർപൂൾ നാലാമതായി.

സ്കോർ കാർഡ്

സ്കോർ കാർഡ്

ലിവർപൂൾ -
M. Salah 67'

ലെസ്റ്റർ സിറ്റി -
J. Maddinson 78'
J. Vardy 81'
H. Barnes 85'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.4K views14:57
திற / கருத்து
2021-02-13 14:52:35
Who is your favourite Spanish player of all time?

@football_lokam
3.7K views11:52
திற / கருத்து
2021-02-13 14:44:33 ഫുട്ബോൾ ലോകം pinned a photo
11:44
திற / கருத்து