Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.11K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 100

2021-12-19 08:37:44 കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായുള്ള ടെലിഗ്രാം ചാനൽ

ഈ ചാനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എല്ലാ വാർത്തകളും , വീഡിയോകളും , ഹൈലൈറ്റ്സും , ലൈനപ്പും അപ്‌ലോഡ് ചെയ്യും.

Group by @football_lokam

https://t.me/kbfcfansofficial
7.0K viewsedited  05:37
திற / கருத்து
2021-12-19 06:51:39 ഇന്നത്തെ പ്രധാന ഫുട്ബോൾ മത്സരങ്ങൾ

ഐ.എസ്.എൽ

കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി
7:30 pm
ഏഷ്യാനെറ്റ്‌ പ്ലസ് & സ്റ്റാർ സ്പോർട്സ് 2,3

പ്രീമിയർ ലീഗ്

ലെസ്റ്റർ സിറ്റി എവർട്ടൺ
5:30 pm
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 1

ചെൽസി വോൾവ്സ്
7:30 pm
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 2

മാൻ.സിറ്റി ന്യൂ കാസ്റ്റിൽ
7:30 pm
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 1

ലിവർപൂൾ ടോട്ടനം
10:00 pm
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 1&സ്റ്റാർ സ്പോർട്സ് 3

ലാലിഗ

റയൽ മാഡ്രിഡ്‌ കാഡിസ്
1:30 am
എം ടീവി

സീരി എ

എസി മിലാൻ നാപോളി
1:15 am
VH1

ഡച്ച് ലീഗ്

അയാക്സ് ഫെയിനൂർദ്
7:00 pm
യൂറോ സ്പോർട്സ്

ഫ്രഞ്ച് കപ്പ്‌

പി.എസ്.ജി SC ഫെയിഗ്നിസ്
1:40 am
ലൈവ് ലിങ്ക്സ്

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.3K viewsedited  03:51
திற / கருத்து
2021-12-19 05:58:00 ഫുട്ബോൾ ലോകം pinned a photo
02:58
திற / கருத்து
2021-12-19 05:54:11
വിജയപാതയിലേക്ക് തേരോടിച്ചു സാവിയും പിള്ളേരും

ലാ ലിഗായിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പമാരായ എഫ് സി ബാഴ്സലോണക്ക് വിജയം .
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എൽച്ചയെയാണ് കാറ്റലോണിയൻ വമ്പമാർ അടിയറവു പറയിപ്പിച്ചത് . ഫെറാൻ,ഗാവി,നികോ ഗോൺസാലസ് എന്നിവരാണ് വിജയികൾക്കായി ഗോളുകൾ നേടിയത്.മോശം ഫോമിൽ കളിച്ചു കൊണ്ടിരുന്ന ബാഴ്സലോണക്ക് വിജയം
വലിയ ആശ്വാസം പകരുന്നു . വിജയത്തോടെ ബാഴ്സലോണ 27 പോയിന്റുമായി ഏഴാമത് നിൽക്കുകയാണ്.

സ്കോർ കാർഡ്

ബാഴ്സലോണ -
Jutlga 16'
Gavi 19'
Nico González- 85

എൽച്ചെ എഫ് സി -
Tete Morente -62
Pere Milla- 63

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.3K viewsedited  02:54
திற / கருத்து
2021-12-19 05:06:12
ബൊളോഗ്നയെ വീഴ്ത്തി യുവന്റസ്

ഇറ്റാലിയൻ സീരി എ യിൽ യുവന്റസിന് ഒൻപതാം വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ബൊളോഗ്നയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇറ്റാലിയൻ കരുത്തർ കീഴടക്കിയത് .മഞ്ഞ് മൂടിയ അവസ്ഥയിലാണ് ഇന്നലെ മത്സരം നടന്നത് ‍ . കളിയുടെ 6ആം മിനുട്ടിൽ അൽവാരോ മോറാട്ടയും,69ആം മിനുട്ടിൽ ജുവാൻ കുഡ്രാടോയും യുവന്റസിന് വേണ്ടി വല കുലുക്കി .
പട്ടികയിൽ ഒൻപതു വിജയവും, നാല് സമനിലയും, അഞ്ചു തോൽവിയുമുള്ള യുവന്റസ് 31 പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്താണ് .

സ്കോർ കാർഡ്

യുവന്റസ് -
A. Morata 6'
J. Cuadrado 69'

ബൊളോഗ്ന -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.1K viewsedited  02:06
திற / கருத்து
2021-12-19 04:49:03
ലീഡ്‌സിനെ തുരത്തി പീരങ്കിപ്പട

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനലിന് വിജയ കുതിപ്പ് . ഇന്നലെ നടന്ന പോരാട്ടത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളിനാണ് നക്ഷത്രമെണ്ണിച്ചത് .
ഗബ്രിയേൽ മാർട്ടിനലി ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ മറ്റു ഗോളുകൾ സാക, സ്മിത്ത് റോവ് എന്നിവർ സ്കോർ ചെയ്തു . ലീഡ്‌സിന്റെ ആശ്വാസ ഗോൾ ബ്രസീൽ താരം റാഫീഞ്ഞ പെനാൽറ്റിയിലൂടെ നേടി . പോയിന്റ് പട്ടികയിൽ പതിനെട്ടു മത്സരത്തിൽ നിന്ന് പത്ത് വിജയവും രണ്ട് സമനിലയും ആറു തോൽവിയുമുള്ള ഗണ്ണേഴ്സ് 32 പോയിന്റോടെ നാലാമത് തുടരുന്നു .

സ്കോർ കാർഡ്

ആഴ്‌സനൽ -
Martinelli 61', 28'
B. Saka 42'
Smith Rowe 84'

ലീഡ്‌സ് യുണൈറ്റഡ് -
Raphinha 75'(P)

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.0K viewsedited  01:49
திற / கருத்து
2021-12-18 21:23:41
ഗോവ ഹൈദരാബാദ് പോരാട്ടം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവ ഹൈദരാബാദ് എഫ് സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം ക്യനീസെയിലൂടെ ഹൈദരാബാദ് ആദ്യം മുന്നിലെത്തി എന്നാൽ ഐറാമിലൂടെ തിരിച്ചടിച്ചു ഗോവ സമനില പിടിക്കുകയായിരുന്നു .

സമനിലയോടെ ഹൈദരാബാദ് പതിനൊന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തും ഏഴു പോയിന്റുമായി ഗോവ ഏഴാം സ്ഥാനത്തും എത്തി

ഇന്ത്യൻ സൂപ്പർ ലീഗ്

എഫ് സി ഗോവ -
Airam 62’

ഹൈദരാബാദ് എഫ്.‌സി -
J Chianese 54’

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.6K views18:23
திற / கருத்து
2021-12-18 20:04:03
വിജയ വഴിയിൽ തിരിച്ചെത്തി മറീന മച്ചാൻസ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിക്ക് മൂന്നാം വിജയം . ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കീഴടക്കിയത് .

കളിയുടെ 23ആം മിനുട്ടിൽ ജർമ്മൻപ്രീത് സിംഗാണ് ചെന്നൈയിന്റെ ആദ്യ ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ മുർസെവ് ചെന്നൈയിന്റെ രണ്ടാം ഗോളും സ്കോർ ചെയ്ത് ലീഡ് രണ്ടായി ഉയർത്തി . മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ ജാവി ഹെർണാണ്ടസിലൂടെ ഒഡീഷ ആശ്വാസ ഗോളും സ്കോർ ചെയ്തു .

പട്ടികയിൽ മൂന്ന് വിജയവും,രണ്ട് സമനിലയും,1തോൽവിയും 11പോയിന്റുമുള്ള ചെന്നൈയിൻ നാലാം സ്ഥാനത്തും മൂന്ന് വിജയവും, മൂന്ന് തോൽവിയും,9പോയിന്റുമുള്ള ഒഡീഷ അഞ്ചാമതും തുടരുന്നു .

ഇന്ത്യൻ സൂപ്പർ ലീഗ്

ചെന്നൈയിൻ -
Germanpreeth 23’
Murzaev 63’

ഒഡിഷ എഫ്.‌സി -
Javi 90+6’

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.7K viewsedited  17:04
திற / கருத்து
2021-12-18 16:16:06 ഫുട്ബോൾ ലോകം ക്വിസ് ടൂർണമെന്റ് സീസൺ 4

Day 8
9:30 PM | IST


Join @footballlokam for participating
4.4K views13:16
திற / கருத்து
2021-12-18 15:19:04
എടിക്കെയെന്ന പടകപ്പലിനെ
തനിച്ചാക്കി പ്രിയ കപ്പിത്താൻ
പടിയിറങ്ങി


എടിക്കെ മോഹൻ ബഗാന്റെ എക്കാലത്തേയും സൂപ്പർ സക്സസ്സ്ഫുൾ മാനേജറായ ഹെബാസ് കോച്ചിംഗ് സ്ഥാനം രാജി വെച്ചു

സീസണിൽ രണ്ടു വിജയവുമായി തുടങ്ങി എങ്കിലും തുടർച്ചയായ നാലു മത്സരങ്ങളിൽ വിജയമില്ലാതെ ആയതോടെയാണ് ഹബാസ് രാജിവെച്ചത് . ഐഎസ്എലിൽ എടികെയെ രണ്ടു തവണ കീരിടത്തിലേക്ക് നയിച്ച കോച്ചാണ് ഹബാസ്

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.0K viewsedited  12:19
திற / கருத்து