Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.23K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 102

2021-12-16 20:45:55 ഫുട്ബോൾ ലോകം pinned a photo
17:45
திற / கருத்து
2021-12-16 20:45:52
മൂന്നിന്റെ മൊഞ്ചുള്ള സമനില

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറുഗോൾ പിറന്ന ആവേശകരമായ മത്സരത്തിൽ മൂന്ന് ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു ബാംഗ്ലൂർ എഫ് സിയും എടിക്കെ മോഹൻ ബഗാനും
ബാംഗ്ലൂറിനുവേണ്ടി ക്ലിറ്റൻ സിൽവ ഫാറൂഖ് ഭട് ഇബാറാ എന്നിവർ വല കുലുക്കി .ബഗാനുവേണ്ടി
സുഭാഷിഷ് ബോസ്‌, ഹ്യൂഗോ ഭൗമസ്,റോയ് കൃഷ്ണ എന്നിവർ ഗോൾ നേടി . ഇന്നത്തെ സമനിലയോട് കൂടി
ബഗാൻ ആറാമതും. ബാംഗ്ലൂർ ഒൻപതാമതും തുടരുന്നു

സ്കോർ കാർഡ്
ബാംഗ്ലൂർ എഫ് സി -
C. Silva - 18 (p)
D. Farooq Bhat - 26
P. Ibara - 72
എടിക്കെ മോഹൻ ബഗാൻ -
S. Bose - 13
H. Boumous - 38
R. Krishna - 58(p)

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.7K viewsedited  17:45
திற / கருத்து
2021-12-16 09:04:01 ഇന്നത്തെ പ്രധാന ഫുട്ബോൾ മത്സരങ്ങൾ

ഐ.എസ്.എൽ

ബെംഗളൂരു എടിക്കെ. മോഹൻബഗാൻ
7:30 pm
ഏഷ്യാനെറ്റ്‌ പ്ലസ് & സ്റ്റാർ സ്പോർട്സ് 2,3

പ്രീമിയർ ലീഗ്

ടോട്ടനം ലെസ്റ്റർ സിറ്റി
1:00 am
സ്റ്റാർ സ്പോർട്സ് 3

ചെൽസി എവർട്ടൺ
1:15 am
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 2

ലിവർപൂൾ ന്യൂ കാസ്റ്റിൽ
1:30 am
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.2K views06:04
திற / கருத்து
2021-12-16 06:22:44
മിന്നലായി ഹാലൻഡ് കരിഞ്ഞുണങ്ങി ഫർത്ത്

ജർമ്മൻ ബുണ്ടസ്‌ ലീഗയിൽ ഇന്നലെ നടന്ന ഡോർട്ട്മുണ്ട്-ഫർത്ത് പോരാട്ടത്തിൽ
ഫർത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു വിട്ട് ബൊറൂസ്സിയ ഡോർട്ട്മുണ്ട് .
സൂപ്പർ താരം ഏർലിങ് ഹാലൻഡ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ നെതർലൻഡ്സ്‌ താരം ഡേവിഡ് മാലൻ മറ്റൊരു ഗോൾ സ്കോർ ചെയ്തു .
ഇന്നലത്തെ വിജയത്തോടു കൂടി പോയിന്റ് പട്ടികയിൽ ഡോർട്ട്മുണ്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു.

സ്കോർ കാർഡ്

ഡോർട്ട്മുണ്ട് -
E. Haaland 33(P)',82'
D. Malen 89'

ഫർത്ത് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.4K viewsedited  03:22
திற / கருத்து
2021-12-16 04:46:21
വെസ്റ്റ്ഹാമിനെ ഒതുക്കി ഗണ്ണേഴ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ കീഴടക്കി ആഴ്സനൽ ടോപ് 4ൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗണ്ണേഴ്സിന്റെ വിജയം . കളിയുടെ രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ ഗബ്രിയേൽ മാർട്ടിനലിയാണ് ആദ്യ വെടി പൊട്ടിച്ചത് . മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 3മിനുട്ട് ശേഷിക്കേ സ്മിത്ത് റോവ് ഗണ്ണേഴ്സിന്റെ രണ്ടാം ഗോളും സ്കോർ ചെയ്ത് വിജയം നേടി കൊടുത്തു .
പോയിന്റ് പട്ടികയിൽ 29 പോയിന്റുള്ള ആഴ്‌സനൽ നാലാം സ്ഥാനത്തും ,28 പോയിന്റുള്ള വെസ്റ്റ്‌ ഹാം യുണൈറ്റഡ് അഞ്ചാമതുമാണ് .

സ്കോർ കാർഡ്

ആഴ്സനൽ -
G. Martinelli 48'
E. Smith Rowe 87'

വെസ്റ്റ് ഹാം യുണൈറ്റഡ് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.3K viewsedited  01:46
திற / கருத்து
2021-12-15 20:32:37
ബലെ ഭേഷ് ബേക്കാ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി അറിയാതെ മുന്നേറിയ ചെന്നൈയിനെ മടക്കി മുംബൈ സിറ്റി .ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐലാന്റെഴ്സിന്റെ വിജയം .രാഹുൽ ബേക്കയാണ് കളിയിലെ ഏക ഗോൾ സ്കോർ ചെയ്ത് മുംബൈക്ക് മൂന്ന് പോയിന്റ് നേടി കൊടുത്തത്. മത്സരത്തിന്റെ 86ആം മിനുട്ടിലാണ് അഹമ്മദ് ജാഹുവിന്റെ അസിസ്റ്റിലൂടെ രാഹുൽ ബേക്കയുടെ വിജയ ഗോൾ പിറന്നത്.
ഇന്നത്തെ വിജയത്തോട് കൂടി ടേബിളിൽ 6 കളികളിൽ നിന്ന് 5 വിജയവും,15പോയിന്റുമുള്ള മുംബൈ തന്നെയാണ് ടേബിളിൽ ഒന്നാമതുള്ളത് .8പോയിന്റുള്ള ചെന്നൈയിൻ നിലവിൽ അഞ്ചാമതാണ് .

സ്കോർ കാർഡ്

മുംബൈ സിറ്റി -
R. Bheke 86'

ചെന്നൈയിൽ -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.0K viewsedited  17:32
திற / கருத்து
2021-12-15 17:03:00 ഫുട്ബോൾ ലോകം ക്വിസ് ടൂർണമെന്റ് സീസൺ 4

Day 6
9:30 PM | IST
Aguero Special

Join @footballlokam for participating
4.7K views14:03
திற / கருத்து
2021-12-15 16:25:32 ഫുട്ബോൾ ലോകം pinned a photo
13:25
திற / கருத்து
2021-12-15 16:25:22
അഗ്യൂറോ വിരമിച്ചു

അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ പ്രൊഫഷണൽ ഫുട്ബോളിൽനിന്ന് പടിയിറങ്ങി. അഗ്യൂറോ തന്നെയാണ് പത്രസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത് . ഒക്ടോബർ 30ന് അലവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭപ്പെട്ടതിനെതുടർന്ന് പിൻവാങ്ങിയ താരത്തിന് തുടർന്നു നടത്തിയ പരിശോധനയിൽ ഹൃദയമിടിപ്പിൽ അസ്വഭാവികത ഉള്ളതായി കണ്ടെത്തിയിരുന്നു .

കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്നും തന്റെ കരിയറിൽ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു. അത്ലെറ്റിക്കൊയോടും സിറ്റിയോടും താരം നന്ദി പ്രകടിപ്പിച്ചു .

ഇൻഡിപെൻഡിയെന്റെയിലൂടെ കളി ആരംഭിച്ച അഗ്യൂറോ പിന്നീട് അത്ലേറ്റിക്കോ മാഡ്രിഡിലെത്തി . പിന്നീട് എത്തിഹാദിലേക്ക് കൂടുമാറി 10 വർഷത്തെ മികച്ച കരിയർ അസ്വദിച്ചു , ശേഷം ബാർസയിലെത്തിയെങ്കിലും 5 മത്സരങ്ങളിൽ മാത്രമേ ബൂട്ടുകെട്ടാനായുള്ളു. പതിനെട്ടുവർഷത്തെ കരിയറിൽ താരം കോപ്പ അമേരിക്ക ഉൾപ്പെടെ പതിനെട്ടോളം കിരീടങ്ങൾ ചൂടി .

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.2K viewsedited  13:25
திற / கருத்து
2021-12-15 06:24:45
തേരു തെളിച്ചു ഗ്നാബ്രി `അഞ്ചായി´ പിളർന്നു സ്റ്റുഗാർട്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ജൈത്രയാത്ര തുടർന്ന് ബയേൺ മ്യൂണിക്ക് .ഇന്നലെ നടന്ന മത്സരത്തിൽ
വിഎഫ്ബി സ്റ്റുഗർട്ടിനെയാണ് ബയേൺ തരിപ്പണമാക്കിയത് .എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബയേണിന്റെ തകർപ്പൻ ജയം .
സെർജ് ഗ്നാബ്രി ഹാട്രിക്കുമായി മുന്നിൽ നിന്ന് നയിച്ചു .
സൂപ്പർ സ്ട്രൈക്കർ ലെവൻഡോസ്‌ക്കി
ഇരട്ട ഗോളുമായി വമ്പു കാട്ടി .
ഇന്നലത്തെ വിജയത്തോട് കൂടി ബവേറിയൻസ് പോയിന്റ് ടേബിളിൽ രണ്ടാമതുള്ള ബൊറൂസ്സിയെക്കാളും ഒൻപത് പോയിന്റ് വ്യത്യാസത്തിൽ ഒന്നാമത് തുടരുന്നു .

സ്കോർ കാർഡ്

ബയേൺ മ്യൂണിക്ക് -
S. Gnabry 40,' 53,' 74',
R. Lewendowski 69',72'

സ്റ്റുഗാർട്ട് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.5K views03:24
திற / கருத்து