Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.23K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 104

2021-12-13 17:23:50
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പായി

യുസിഎൽ 2021/22 സീസൺ പ്രീക്വാർട്ടർ മത്സരക്രമം പുറത്തുവിട്ടു . വൈകുന്നേരം നടത്തിയ നറുക്കെടുപ്പിൽ ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട ടീമുകൾ നേർക്കുനേർ വന്നത് മൂലം 7:30ന് വീണ്ടും നടത്തുകയായിരുന്നു .

ആദ്യപാദ മത്സരങ്ങൾ ഫെബ്രുവരി 15 മുതൽ 23 വരെയും രണ്ടാം പാദം മാർച്ച്‌ 8 മുതൽ 16 വരെയും നടക്കും . മാർച്ച്‌ പതിനെട്ടിനാണ് ക്വാർട്ടർ, സെമി നറുക്കെടുപ്പ് .

സാൽസ്ബർഗ് ബയേൺ

സ്പോർട്ടിങ് മാഞ്ചസ്റ്റർ സിറ്റി

ബെൻഫിക്ക അജാക്സ്

ചെൽസി ലില്ലെ

അത്ലെറ്റിക്കൊ മാഡ്രിഡ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്

വിയ്യാറയൽ ജുവന്റസ്

ഇന്റർ മിലാൻ ലിവർപൂൾ

പിഎസ്‌ജി റയൽ മാഡ്രിഡ്‌


ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.4K views14:23
திற / கருத்து
2021-12-13 16:22:03
യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 32 പ്ലേ ഓഫ് ലൈനപ്പായി

യൂറോപ്പ ലീഗ് 2021/22 സീസൺ റൗണ്ട് ഓഫ് 32 പ്ലേ ഓഫ്‌ മത്സരക്രമം പുറത്തുവിട്ടു .

സെവിയ്യ ഡൈനാമോ സാഗ്രെബ്

അറ്റ്ലാന്റ ഒളിമ്പിയാക്കോസ്

ആർ ബി ലെയ്പ്സിഗ് റയൽ സോസിഡാഡ്

ബാഴ്സിലോണ നാപൊളി

സെനിത് റയൽ ബെറ്റിസ്

ഡോർമുണ്ട് റേഞ്ചറ്സ്

ഷെരിഫ് ബ്രാഗ

പോർട്ടോ ലാസിയോ

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.1K viewsedited  13:22
திற / கருத்து
2021-12-13 14:34:50 ഫുട്ബോൾ ലോകം pinned Deleted message
11:34
திற / கருத்து
2021-12-13 06:12:49 ഫുട്ബോൾ ലോകം pinned a photo
03:12
திற / கருத்து
2021-12-13 06:08:17
മാഡ്രിഡ്‌ സാമ്രാജ്യത്തിൽ ഒരേയൊരു ചക്രവർത്തിയായി റയൽ

സ്പാനിഷ് ലാലിഗയിലെ പഴക്കമേറിയതും ക്ലാസ്സിക്‌ പോരാട്ടങ്ങളിൽ ഒന്നായ മാഡ്രിഡ്‌ ഡെർബിയിൽ റയൽ മാഡ്രിഡിന് ആധികാരിക ജയം .
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ
റയൽ കൂപ്പുകുത്തിച്ചത് .
റയലിന് വേണ്ടി ബെൻസമയും അസെൻസിയോയുമാണ് ഗോൾ നേടിയത് .വിനിയാണ് ഇരു ഗോളുകൾക്കും വഴിയൊരുക്കിയത്.
വിജയത്തോട് കൂടി കിരീടത്തിലേക്കുള്ള തേരിനു വേഗം കൂട്ടി ആഞ്ചലോട്ടിയും പിള്ളേരും .ടേബിളിൽ റയൽ തന്നെ തലപ്പത്ത് തുടരുന്നു .

സ്കോർ കാർഡ്

റയൽ മാഡ്രിഡ്‌ -
K. Benzema 16'
M. Asensio 57'

അത്ലറ്റിക്കോ മാഡ്രിഡ്‌ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.5K viewsedited  03:08
திற / கருத்து
2021-12-13 04:55:46
ഇരട്ട ഗോളുമായി എംബാപ്പെ ; പിഎസ്ജിക്ക് വിജയം

ഫ്രഞ്ച് ലീഗ് 1 ഫുട്ബോളിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ കരുത്തിൽ മൊണാക്കോയെ മറി കടന്ന് പിഎസ്ജി .എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പാരിസ് ജയിച്ചു മുന്നേറിയത്.
കളിയുടെ 12ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഒരു പിഴവുമില്ലാതെ വലയിലെത്തിച്ചാണ് എംബാപ്പെ ആദ്യ ഗോൾ സ്കോർ ചെയ്ത് ലീഡ് ഒന്നായി ഉയർത്തിയത് .45ആം മിനുട്ടിൽ ടീമിന്റെയും തന്റെയും രണ്ടാം ഗോൾ നേടി ലീഡ് ഇരട്ടിയാക്കി മാറ്റി .പതിനെട്ടു കളിയിൽ നിന്ന് പതിനാല് വിജയവും നാൽപത്തിയഞ്ചു പോയിന്റുമായി പിഎസ്ജി തന്നെയാണ് ടേബിളിൽ തലപ്പത്തുള്ളത് .

സ്കോർ കാർഡ്

പി.എസ്.ജി -
Mbappe 12',(P), 45'

മൊണാക്കോ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.0K viewsedited  01:55
திற / கருத்து
2021-12-12 20:32:14
ക്ലച്ച് പിടിക്കാനാകതെ കാറ്റലോണിയൻസ്;
ബാഴ്സക്ക് പിന്നെയും സമനിലപൂട്ട്


സ്പാനിഷ് ലാ ലിഗയിൽ
ബാഴ്സക്ക് വിജയം കിട്ടാകനിയാകുന്നു.
ഒസാസുനയോട് ആണ് ബാഴ്സ ഇക്കുറി സമനില വഴങ്ങിയത്
സമനില ബാഴ്സയെ സംബന്ധിച്ച് കനത്തതിരിച്ചടിയാണ് .ബാഴ്സലോണയുടെ യുവ താരം നിക്കോയിലൂടെ മുന്നിൽ എത്തിയ കാറ്റലോണിയൻ പടയെ
ഡേവിഡ് ഗാർസിയയിലൂടെ ഒസാസുന സമനില പിടിക്കുകയായിരുന്നു .നാൽപത്തിയൊൻപതാം മിനുട്ടിൽ ആബ്ഡെയുടെ ക്ലാസ്സിക്‌ ഗോളിലൂടെ കാറ്റലോണിയൻസ് ലീഡ് എടുക്കുകയായിരുന്നു .
എന്നാൽ എൺപതിയാറാം മിനുറ്റിൽ ആവില്ലയിലൂടെ ഒസാസുന സമനില പിടിച്ചു .സമനിലയോടെ ഇരുപതിനാല് പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് ബാഴ്സ

സ്കോർ കാർഡ്

ഒസാസുന -
David Garcia14'
C.Avila 86'

ബാഴ്സലോണ -
Nico González 12'
Abde Ezzalzouli 49'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.4K views17:32
திற / கருத்து
2021-12-12 18:57:03
കൊമ്പന്മാരെ തളച്ച് ബംഗാൾ

ഐഎസ്എല്ലിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശ. ഇന്ന് അവസാന സ്ഥാനക്കാരായ ഈസ്റ്റ്‌ ബംഗാൾ കൊമ്പന്മാരെ സമനിലയിൽ തളച്ചു . ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത് .

മുപ്പത്തിയേഴാം മിനുട്ടിൽ ടൊമിസ്ലവ് മേർസെലൊയിലൂടെ ഈസ്റ്റ്‌ ബംഗാൾ ആണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്.എന്നാൽ മിനുട്ടുകൾക്കകം ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നെ ബോക്സിന്റെ പുറത്ത് നിന്നും നേടിയ അൽവാരോ വാസ്ക്വസിന്റെ മനോഹരമായ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടി.രണ്ടാം പകുതിയിൽ കൊമ്പന്മാർ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ ഒന്നും നേടാൻ ആയില്ല .

സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് കയറി .അഞ്ച് കളികൾ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ആറ് പോയിന്റാണ് ഉള്ളത്.വിജയം ഒന്നുമില്ലാതെ ഈസ്റ്റ്‌ ബംഗാൾ മൂന്ന് പോയിന്റുമായി അവസാന സ്ഥാനക്കാരായി തുടരുന്നു .

സ്കോർ കാർഡ്

കേരള ബ്ലാസ്റ്റേഴ്‌സ് -
Á.Vázquez -45'

ഈസ്റ്റ്‌ ബംഗാൾ -
T. Mircela 37'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.5K viewsedited  15:57
திற / கருத்து
2021-12-12 18:17:41 കിടിലൻ മലയാളം ഫുട്ബാൾ സ്റ്റിക്കർ പാക്കിനായി


ADD THIS PACK

https://t.me/addstickers/Footballlokampack
6.0K views15:17
திற / கருத்து
2021-12-12 16:58:52 ഫുട്ബോൾ ലോകം ക്വിസ് ടൂർണമെന്റ് സീസൺ 4

Day 3
9:30 PM | IST


Join @footballlokam for participating
6.2K views13:58
திற / கருத்து