Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனலில் இருந்து தலைப்புகள்:
Islfinal
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.10K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 105

2021-12-12 18:57:03
കൊമ്പന്മാരെ തളച്ച് ബംഗാൾ

ഐഎസ്എല്ലിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശ. ഇന്ന് അവസാന സ്ഥാനക്കാരായ ഈസ്റ്റ്‌ ബംഗാൾ കൊമ്പന്മാരെ സമനിലയിൽ തളച്ചു . ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത് .

മുപ്പത്തിയേഴാം മിനുട്ടിൽ ടൊമിസ്ലവ് മേർസെലൊയിലൂടെ ഈസ്റ്റ്‌ ബംഗാൾ ആണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്.എന്നാൽ മിനുട്ടുകൾക്കകം ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നെ ബോക്സിന്റെ പുറത്ത് നിന്നും നേടിയ അൽവാരോ വാസ്ക്വസിന്റെ മനോഹരമായ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടി.രണ്ടാം പകുതിയിൽ കൊമ്പന്മാർ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ ഒന്നും നേടാൻ ആയില്ല .

സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് കയറി .അഞ്ച് കളികൾ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ആറ് പോയിന്റാണ് ഉള്ളത്.വിജയം ഒന്നുമില്ലാതെ ഈസ്റ്റ്‌ ബംഗാൾ മൂന്ന് പോയിന്റുമായി അവസാന സ്ഥാനക്കാരായി തുടരുന്നു .

സ്കോർ കാർഡ്

കേരള ബ്ലാസ്റ്റേഴ്‌സ് -
Á.Vázquez -45'

ഈസ്റ്റ്‌ ബംഗാൾ -
T. Mircela 37'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.5K viewsedited  15:57
திற / கருத்து
2021-12-12 18:17:41 കിടിലൻ മലയാളം ഫുട്ബാൾ സ്റ്റിക്കർ പാക്കിനായി


ADD THIS PACK

https://t.me/addstickers/Footballlokampack
6.0K views15:17
திற / கருத்து
2021-12-12 16:58:52 ഫുട്ബോൾ ലോകം ക്വിസ് ടൂർണമെന്റ് സീസൺ 4

Day 3
9:30 PM | IST


Join @footballlokam for participating
6.2K views13:58
திற / கருத்து
2021-12-12 10:03:25 കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായുള്ള ടെലിഗ്രാം ചാനൽ

ഈ ചാനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എല്ലാ വാർത്തകളും , വീഡിയോകളും , ഹൈലൈറ്റ്സും , ലൈനപ്പും അപ്‌ലോഡ് ചെയ്യും.

Group by @Manjappada @football_lokam

https://t.me/kbfcfansofficial
7.1K viewsedited  07:03
திற / கருத்து
2021-12-12 08:00:18
ലൂണ ടീമിന്റെ അഭിവാജ്യ ഘടകം - ഇവാൻ

കേരളാ ബ്ലാസ്റ്റേഴ്സിൽ ലൂണയുടെ സാന്നിധ്യം വളരെയേറെ നിര്‍ണായകമാണെന്ന് പരിശീലകൻ ഇവാൻ വുകമനോവിച് .ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് ഇവാൻ ഇക്കാര്യം പറഞ്ഞത് . ഉറുഗ്യൻ താരമായ ലൂണ ഇതിനകം മൂന്ന് ​ഗോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു .

❝ ബ്ലാസ്റ്റേഴ്സില്‍ ഒരു ദീര്‍ഘകാലപദ്ധതി ആലോചിച്ചപ്പോള്‍ തന്നെ ടീമിലേക്ക് അധികമായി എന്തെങ്കിലും നല്‍കാന്‍ കഴിയുന്ന ഒരു വിദേശിയെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു .അങ്ങനെയാണ് ലൂണയുടെ ട്രാന്‍സ്ഫര്‍ നടന്നത്. ലൂണയെ പോലെ ഒരു മികച്ച കളിക്കാരനെ ലഭിച്ചതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട് . ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ഒരുപാട് അധിക മൂല്യങ്ങൾ കൊണ്ടുവരുന്നു, അദ്ദേഹത്തെ പോലെ വിനയവും മര്യാദയും ഉള്ള ഒരാൾ ഉണ്ടായിരിക്കുന്നത് ടീമിന് വളരെ നല്ലതാണ് . മറ്റ് കളിക്കാർക്ക് മികച്ചതാകാനും മെച്ചപ്പെടാനും അദ്ദേഹം തന്റെ പിന്തുണ നൽകുന്നു, അതിനാൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് .❞

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.6K viewsedited  05:00
திற / கருத்து
2021-12-12 06:16:51 ഇന്നത്തെ പ്രധാന ഫുട്ബോൾ മത്സരങ്ങൾ

ഐ.എസ്.എൽ

കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാൾ
7:30 pm
ഏഷ്യാനെറ്റ്‌ പ്ലസ് & സ്റ്റാർ സ്പോർട്സ് 2,3

പ്രീമിയർ ലീഗ്

ടോട്ടനം ബ്രൈറ്റൺ
7:30 pm
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 1

ലെസ്റ്റർ സിറ്റി ന്യൂ കാസ്റ്റിൽ
7:30 pm
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 2

വെസ്റ്റ് ഹാം ബേൺലി
7:30 pm
ഡിസ്‌നി+ഹോട്ട്സ്റ്റാർ

എവർട്ടൺ ക്രിസ്റ്റൽ പാലസ്
10:00 pm
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 1&സ്റ്റാർ സ്പോർട്സ് 3

ലാലിഗ

ബാഴ്സലോണ ഒസാസുന
8:45 pm
എം ടീവി

റയൽ മാഡ്രിഡ്‌ അത്ലറ്റിക്കോ മാഡ്രിഡ്‌
1:30 am
എം ടീവി

സീരി എ

ഇന്റർ മിലാൻ കാഗ്ലിയാരി
1:30 am
വൂട്ട് സെലക്ട്‌

ലീഗ് 1

പി.എസ്.ജി മൊണാക്കോ
1:30 am
VH1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.9K views03:16
திற / கருத்து
2021-12-12 06:05:23
യുവന്റസിന് ലോക്കിട്ട് വെനെസിയ

ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിന് സമനിലക്കുരുക്ക്. ഇന്നലെ നടന്ന മത്സരത്തിൽ വെനെസിയയാണ് യുവന്റസിനെ സമനിലയിൽ തളച്ചത് . കളി തുടങ്ങി പത്ത് മിനിറ്റിന് ശേഷം സൂപ്പർ താരം ഡിബാല പരിക്ക് പറ്റി പുറത്തുപോയത് യുവന്റസിന് നന്നേ തിരിച്ചടിയായി മാറി .32ആം മിനുട്ടിൽ അൽവാരോ മൊറാട്ടയാണ് യുവന്റസിന്റെ ലീഡ് ഉയർത്തിയത് .കളിയുടെ രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ അരമു വെനെസിയക്ക് വേണ്ടി സമനില ഗോളും സ്കോർ ചെയ്തു . പട്ടികയിൽ 17കളിയിൽ നിന്ന് 28പോയിന്റുള്ള യുവന്റസ് ആറാം സ്ഥാനത്താണ് നിലവിൽ .

സ്കോർ കാർഡ്

യുവന്റസ് -
A. Morata 32'

വെനെസിയ -
M. Aramu 55'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.5K viewsedited  03:05
திற / கருத்து
2021-12-11 22:25:59
വീണ്ടും വിജയിച്ച് യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോർവിച് സിറ്റിയെ തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ,ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെകുത്താന്മാർ വിജയം നേടിയെടുത്തത് .എഴുപത്തിയഞ്ചാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യനോ റൊണാൾഡോയാണ് വിജയ ഗോൾ നേടിയത് . തുടർച്ച ആയ രണ്ടാമത്തെ ലീഗ് മത്സരത്തിലും ക്ലീൻ ഷീറ്റ് നേടാൻ യുണൈറ്റഡ് ഡിഫെൻസിന് കഴിഞ്ഞു .

ഈ വിജയത്തോടെ ചെകുത്താന്മാർ 16 മത്സരങ്ങളിൽ നിന്നും 27 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി .

സ്കോർ കാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ്-
C.Ronaldo 75'(P)

നോർവിച് സിറ്റി-

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.3K viewsedited  19:25
திற / கருத்து
2021-12-11 21:01:00
ബെംഗളൂരുവിനെ തൂക്കി എഫ്സി ഗോവ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ വാശിയേറിയ പോരാട്ടത്തിൽ കാളകൂറ്റൻമാർക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോവ ബെംഗളൂരുവിനെ തകർത്തത് . പതിനാറാം മിനുട്ടിൽ അഷിഖ് കുരുണിയന്റെ സെൽഫ് ഗോളിലൂടെ ഗോവയാണ് ആദ്യം ലീഡ് എടുത്തത്. പിന്നീട് നാൽപതിയഞ്ചാം മിനുട്ടിൽ ക്ലെയ്ട്ടൺ സിൽവയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെ ബെംഗളൂരു സമനില ഗോൾ നേടി.രണ്ടാം പകുതിയിൽ ഓർട്ടിസ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയെങ്കിലും തളരാതെ പോരാടിയ ഗോവ എഴുപതാം മിനുട്ടിൽ ദേവേന്ദ്ര മുർഗാവോങ്കറിലൂടെ വിജയ ഗോൾ നേടുകയായിരുന്നു .എൺപതിയെട്ടാം മിനുട്ടിൽ സുരേഷ് വാങ്ജത്തിന് ചുവപ്പ് കാർഡ് കിട്ടിയത് നീലപ്പടയ്ക്ക് കനത്ത തിരിച്ചടിയായി .

തുടർച്ചയായ രണ്ടും മത്സരങ്ങളും വിജയിച്ച എഫ്സി ഗോവ അഞ്ച് മത്സരങ്ങളിൽ നിന്നും ആറു പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് കയറി .ഹാട്രിക് തോൽവിയോടെ ആറ് മത്സരങ്ങളിൽ നിന്നും നാലു പോയിന്റുള്ള ബെംഗളൂരു എഫ്സി പത്താം സ്ഥാനത്താണ് .

എഫ്സി ഗോവ-
A.Kuruniyan 18'(OG)
D.Murgaonkar 70'
J.Ortiz 55'

ബെംഗളൂരു എഫ്സി-
C.Silva 45'
S.S.Wangjam 54'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.6K viewsedited  18:01
திற / கருத்து
2021-02-24 06:35:02 ഫുട്ബോൾ ലോകം | Champions League pinned a photo
03:35
திற / கருத்து