Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.23K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 103

2021-12-15 05:03:13
എത്തിഹാദിൽ നക്ഷത്രമെണ്ണി ലീഡ്‌സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മഴ .ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലീഡ്‌സ് യൂണൈറ്റഡിനെ എതിരില്ലാത്ത 7ഗോളുകൾക്കാണ് പഞ്ഞിക്കിട്ടത് .സിറ്റിക്ക് വേണ്ടി ഡി ബ്രൂയ്ൻ ഇരട്ട ഗോളുകൾ നേടി (32),(62) മറ്റു ഗോളുകൾ ഫിൽ ഫോഡൻ (8),ജാക്ക് ഗ്രീലിഷ്(13),മഹ്‌റെസ്(49), സ്റ്റോൺസ്(74),അകെ(78), എന്നിവർ സ്കോർ ചെയ്തു .
പോയിന്റ് പട്ടികയിൽ 17കളിയിൽ നിന്ന് 13 വിജയവും 41 പോയിന്റുമുള്ള സിറ്റി തന്നെയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് .

സ്കോർ കാർഡ്

മാഞ്ചസ്റ്റർ സിറ്റി -
P. Foden 8'
J. Grealish 13'
K. De bruyne 32', 62'
R. Mahrez 49'
J. Stones 74'
N. Ake 78'

ലീഡ്‌സ് യുണൈറ്റഡ് -

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.7K viewsedited  02:03
திற / கருத்து
2021-12-15 05:00:18 ഫുട്ബോൾ ലോകം pinned a photo
02:00
திற / கருத்து
2021-12-15 04:47:06
മറഡോണ കപ്പിൽ മുത്തമിട്ട് ബൊക്കാ ജൂനിയേഴ്സ്

അന്തരിച്ച ഇതിഹാസ താരം ഡീഗോ മറഡോണയുടെ സ്മരാണാർത്ഥം സംഘടിപ്പിച്ച മറഡോണ കപ്പ് സ്വന്തമാക്കി അർജന്റയിൻ ക്ലബ് ബൊക്കാ ജൂനിയേഴ്സ് .സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ബൊക്ക ജൂനിയേഴ്സ് മറികടന്നത് .നിശ്ചിത സമത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു . അമ്പതാം മിനുട്ടിൽ ബ്ലാങ്കിലുടെ മുന്നിൽ എത്തിയ ബാഴ്സയെ എഴുപതിയെഴാം മിനുട്ടിൽ സെബല്ലോസിന്റെ ഗോളിലൂടെ ബൊക്ക സമനിലയിൽ തളച്ചു.പെനാൽട്ടി ഷുട്ടൗട്ടിൽ ബൊക്ക ജൂനിയേഴ്സിന് വേണ്ടി കിക്കെടുത്ത എല്ലാവരും പന്ത് വലയിൽ എത്തിച്ചപ്പോൾ ബാഴ്സലോണയുടെ രണ്ട് താരങ്ങൾക്ക് ലക്ഷ്യം പിഴച്ചു .

ഫുൾ ടൈം

ബൊക്ക ജൂനിയേഴ്സ് - (4)
E.Zeballos 77'

ബാഴ്സലോണ - (2)
F.Jutlgà Blanc 50'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.8K viewsedited  01:47
திற / கருத்து
2021-12-14 19:55:46
നാലിൽ നീരാടി ജംഷെഡ്പൂർ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ജംഷെഡ്പൂരിനു വമ്പൻ ജയം.ഗ്രേഗ് സ്റ്റിവാർട്ടിന്റെ ഹാട്രിക്ക് കരുത്തിലാണ് ജംഷെഡ്പൂർ വമ്പൻ ജയം നേടിയത്.നാലാം മിനിറ്റിലും ഇരുപത്തിയോന്നാം മിനിറ്റിലും മുപ്പത്തിയഞ്ചാം മിനുറ്റിലും ആണ് സ്റ്റിവാർട്ട് ജംഷെഡ്പൂരിനായി വല കുലുക്കിയത്.സ്കോട്ടിഷ് താരം നേടിയ മൂന്നു ഗോളുകളിൽ മൂന്നും ഒന്നിനൊന്ന് മെച്ചമായിരുന്നു.ഈ സീസൺ ഐഎസ്എല്ലിലെ ആദ്യ ഹാട്രിക് ആയിരുന്നു ഇത് .ക്യാപ്റ്റൻ പീറ്റർ ഹാർട്ലി ജംഷെഡ്പൂരിനായി മറ്റൊരു ഗോൾ നേടി.

ഇന്നത്തെ വൻ വിജയത്തോട് കൂടി ജംഷദ്പൂർ 11 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. ഒഡീഷ 9 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു .

സ്കോർ കാർഡ്

ജംഷഡ്പൂർ എഫ്സി -
G. Steward 4', 21',35'
P. Hartley - 3

ഒഡീഷ എഫ്സി -

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.4K viewsedited  16:55
திற / கருத்து
2021-12-14 17:17:21 ഫുട്ബോൾ ലോകം ക്വിസ് ടൂർണമെന്റ് സീസൺ 4

Day 5
9:30 PM | IST


Join @footballlokam for participating
5.0K views14:17
திற / கருத்து
2021-12-14 05:44:59 ഇന്നത്തെ പ്രധാന ഫുട്ബോൾ മത്സരങ്ങൾ

ഐ.എസ്.എൽ

ഒഡീഷ ജംഷഡ്പൂർ
7:30 pm
ഏഷ്യാനെറ്റ്‌ പ്ലസ് & സ്റ്റാർ സ്പോർട്സ് 2,3

മറഡോണ കപ്പ്

ബാഴ്‌സലോണ ബൊക്ക ജൂനിയർസ്
10:30 pm
ലൈവ് ലിങ്ക്സ്

പ്രീമിയർ ലീഗ്

മാൻ.സിറ്റി ലീഡ്‌സ് യുണൈറ്റഡ്
1:30 am
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 1 & സ്റ്റാർ സ്പോർട്സ് സെലക്ട്‌ 2

ആസ്റ്റൺ വില്ല നോർവിച്ച്
1:15 am
സ്റ്റാർ സ്പോർട്സ് 3

ബുണ്ടസ് ലിഗ

ബയേൺ സ്റ്റുട്ട്ഗർട്ട്
11:00 pm
സോണി ടെൻ 1

വോൾഫ്സ്ബർഗ് കോളിൻ
1:00 am
സോണി ടെൻ 2

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.7K viewsedited  02:44
திற / கருத்து
2021-12-13 19:43:05 ഫുട്ബോൾ ലോകം pinned a photo
16:43
திற / கருத்து
2021-12-13 19:40:35
ഹൈദരബാദി 'പഞ്ചിൽ' പഞ്ചറായി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ ഇന്നത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ തരിപ്പണമാക്കി ഹൈദരാബാദ് എഫ് സി.ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ്‌ ദയനീയ തോൽവി ഏറ്റുവാങ്ങിയത് .

പന്ത്രണ്ടാം മിനുട്ടിൽ ചിങ്ലൻസനയിലൂടെ വെടി മരുന്ന് ഇട്ട ഹൈദരാബാദ് ഓഗ്ബച്ചെയുടെ ഇരട്ട ഗോളിലൂടെ ആളി കത്തിക്കുകയായിരുന്നു . തൊണ്ണൂറാം മിനുട്ടിലെ ജാധവിന്റെയും തൊണ്ണൂറ്റിനാലാം മിനുറ്റിൽ സിൽവേറിയോയിലൂടെ നോർത്ത് ഈസ്റ്റിന്റെ പതനം സമ്പൂർണമാക്കി .റാൽടെ നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടി.

ജയത്തോടെ ഹൈദരാബാദ് അഞ്ചു മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് എത്തി.ആറ് മത്സരങ്ങളിൽ നിന്നും 4 പോയിന്റുള്ള യുണൈറ്റഡ് പത്താം സ്ഥാനത്താണ് .

സ്കോർ കാർഡ്

ഹൈദരാബാദ് എഫ് സി -
Chinglensana 12'
B Ogbeche 27', 78'
A Jadhav 90
J Siverio 90+4'

നോർത്തീസ്റ്റ്‌ യുണൈറ്റഡ് -
L Ralte 43'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.1K viewsedited  16:40
திற / கருத்து
2021-12-13 17:32:11 ഫുട്ബോൾ ലോകം ക്വിസ് ടൂർണമെന്റ് സീസൺ 4

Day 4
9:30 PM | IST


Join @footballlokam for participating

Current Leaderboard

Barcelona Fans - 7
Real Madrid Fans - 4
Manchester United Fans - 3
Bayern Munich Fans - 3
PSG Fans - 1
4.0K views14:32
திற / கருத்து
2021-12-13 17:23:54 ഫുട്ബോൾ ലോകം pinned a photo
14:23
திற / கருத்து