Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனலில் இருந்து தலைப்புகள்:
Islfinal
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.10K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 96

2021-12-27 12:56:18
കോവിഡ് ടെസ്റ്റിന് ഒപ്പം റഫറിമാർ കണ്ണും പരിശോധിക്കുന്നത് നല്ലതായിരിക്കും – ഐ എം വിജയൻ

മോശം റഫറിയിങ് തീരുമാനങ്ങൾ എന്നും ഐഎസ്എല്ലിൽ തലവേദന ആയി നിൽക്കുന്ന ഒന്നാണ് . ഒട്ടുമിക്ക മത്സരങ്ങളിലും ഇങ്ങനെ ഉള്ള പിഴവുകൾ കാരണം ടീമുകൾക്ക് വലിയ നഷ്ടം ഉണ്ടാകാറുണ്ട്. ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ മത്സരത്തിലും.......

Read more
https://footballlokam.com/കോവിഡ്-ടെസ്റ്റിന്-ഒപ്പം/
5.9K viewsedited  09:56
திற / கருத்து
2021-12-27 12:40:08 സഹൽ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയാണെന്ന് വുകമനോവിച്

Read more
https://footballlokam.com/സഹൽ-ഇന്ത്യൻ-ഫുട്ബോളിന്റെ/
5.2K views09:40
திற / கருத்து
2021-12-27 09:53:19 ഒരാഴ്ചയിൽ മൂന്ന് ടീമുകളോട് കളിച്ചതിൽ സന്തോഷം ; ഇവാൻ

ഇന്നലത്തെ മത്സരം വളരെ തിരക്കേറിയ ഒരാഴ്‌ചയുടെ അവസാന മത്സരമായിരുന്നു . ഞങ്ങൾ കടന്നു പോകേണ്ട ഒരു പ്രക്രിയയുടെ ഭാഗമായിട്ടാണ് ഇന്നലത്തെ മത്സരത്തെ ഞങ്ങൾ കാണുന്നത് . ഇത് ശാരീരികമായി വളരെ കഠിനമായ മത്സരമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു....

Read More
https://footballlokam.com/ഒരാഴ്ചയിൽ-മൂന്ന്-ടീമുകളോ/
5.8K viewsedited  06:53
திற / கருத்து
2021-12-27 05:00:42 https://t.me/FootballLokamOnline
726 views02:00
திற / கருத்து
2021-12-27 02:29:40
ആസ്റ്റൻ വില്ലയെ തൂത്തെറിഞ്ഞു നീലപട

ബോക്സിങ് ഡേയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജെറാർഡിന്റെ വില്ലയെ തകർത്തു ചെൽസി .
ജെയിംസിന്റെ ഓൺ ഗോളിൽ മുന്നിൽ എത്തിയ വില്ലയെ ജോർജിനോയുടെ പെനാൽറ്റിയിലൂടെ സമനില പിടിക്കുകയായിരുന്നു നീല പട . തുടർന്ന് അമ്പത്തി ആറാം മിനുട്ടിൽ ലുക്കാകുവിലൂടെ നീല പട പിന്നെയും മുന്നിൽ കയറി
കളിയുടെ അവസാന സമയത്ത് ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ചു ജോർജിനോ നീലപടക്ക് നല്ലൊരു വിജയം സമ്മാനിച്ചു

സ്കോർ കാർഡ്
പ്രിമിയർ ലീഗ്

ചെൽസി -
Jorginho - 34'(p), 90+3'(p)
R. Lukaku - 56'

ആസ്റ്റൻ വില്ല -
R. James - 28'(Og)

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.6K viewsedited  23:29
திற / கருத்து
2021-12-26 20:21:10
നോർവിച്ച് സിറ്റിയുടെ ഫ്യൂസ് ഊരി ആഴ്സനൽ

ഗോളുകൾ കൊണ്ട് സമ്പന്നമായിരുന്ന ബോക്സിങ് ഡേ ദിന മത്സരങ്ങളിൽ തങ്ങളുടെ വക ഒരു 5 എണ്ണം നൽകി ആഴ്സനൽ . ഇരട്ട ഗോളുമായി യുവതാരം സാക നയിച്ചപ്പോൾ നോക്കി നിൽക്കാൻ നോർവിച് ഡിഫൻഡർമാർക്ക് സാധിച്ചുള്ളൂ . ആദ്യപകുതിയിൽ തന്നെ കളി ഏറെക്കുറെ വശത്താക്കിയ ആഴ്സനൽ അവസാനത്തെ 10 മിനിറ്റ് ഇടയിൽ രണ്ട് ഗോൾ നേടി ഭംഗിയായി എല്ലാം അവസാനിപ്പിക്കുകയായിരുന്നു . വിജയത്തോടെ നാലാം സ്ഥാനത്ത് തന്നെ ആഴ്സനൽ തുടരുന്നു .

ഫുൾ ടൈം

ആഴ്സണൽ -
B.Saka 6',67
K.Tierney 44'
A.Lacazette 84'(P)
E.Smith Rowe 90+1

നോർവിച്ച് സിറ്റി -

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.8K viewsedited  17:21
திற / கருத்து
2021-12-26 20:19:23
ബോക്സിങ് ഡേ ദിനത്തിൽ എതിഹാഡിൽ ഗോൾ 'ആറാ'ട്ട്

ലെസ്റ്റർ സിറ്റിയെ ഗോൾമഴയിൽ കുളിപ്പിച്ച് സിറ്റി . ആറെണ്ണം ലെസ്റ്ററിന്റെ വല കുലുക്കിയപ്പോൾ മൂന്നെണ്ണം സിറ്റിയുടെ വലയും കുലുക്കി . ആദ്യത്തെ 25 മിനിറ്റിനുള്ളിൽ തന്നെ 4-0 ലീഡ് എടുത്ത സിറ്റിക്ക് പിന്നീട് മൂന്ന് ഗോളുകൾ സ്വന്തം വലയിൽ എത്തുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ . ഒരു മാസ്മരിക തിരിച്ചുവരവിനുള്ള അടിത്തറ പണിത് വരികയായിരുന്ന ലെസ്റ്റർ സിറ്റിയുടെ സകല പരിപാടികളും പൊളിച്ചു കൊണ്ട് വീണ്ടും സിറ്റി രണ്ടു ഗോൾ നേടുകയായിരുന്നു.അർഹിച്ച വിജയം സ്വന്തമാക്കാൻ അതു തന്നെ ധാരാളം ആയിരുന്നു . വിജയത്തോടെ പെപ്പും സംഘവും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു .

ഫുൾ ടൈം

മാഞ്ചസ്റ്റർ സിറ്റി -

K. Debruyne - 5'
R. Mahrez - 14' (P)
Gündoğan - 21'
R. Sterling - 25'(P),87
A. Laporte - 69'

ലെസ്റ്റർ സിറ്റി -
J. Maddison - 55'
A. Lookman - 59'
K.Iheanacho - 65'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.6K viewsedited  17:19
திற / கருத்து
2021-12-26 18:55:51
സമനില നേടിയെടുത്ത് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന ഏഴു മത്സരങ്ങളിൽ, അപരാജിത കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തരായ ജംഷെഡ്പൂരിനെയാണ് കൊമ്പന്മാർ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

മത്സരത്തിന്റെ 14ആം മിനിറ്റിൽ ഗ്രെഗ് സ്റ്റുവേർട് തകർപ്പൻ ഫ്രീകിക്കിലൂടെ ജംഷഡ്‌പുരിനായി ഗോൾ നേടി. എന്നാൽ നിമിഷങ്ങൾക്കകം കൊമ്പന്മാരുടെ രക്ഷകനായി മലയാളി താരം സഹൽ അബ്ദുൽ സമദ് അവതരിച്ചു. രണ്ടാം പകുതിയിൽ ജംഷഡ്‌പൂർ പിടി മുറുക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് ഉറച്ച് തന്നെ നിന്നു.

സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കും ജംഷെഡ്പൂർ രണ്ടാം സ്ഥാനത്തേക്കും കയറി.

സ്കോർകാർഡ്

കേരളാ ബ്ലാസ്റ്റേഴ്‌സ് -
Sahal - 27’

ജംഷഡ്‌പുർ എഫ്സി -
Stewart - 14’

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.1K viewsedited  15:55
திற / கருத்து
2021-12-26 16:05:18
വിജയ തുടക്കവുമായി ഗോകുലം

ഐ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി ഗോകുലം. ചർച്ചിൽ ബ്രദേഴ്സിനെ കീഴ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ചു ഷെരിഫ് മുഖമ്മദാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്. മത്സരാദ്യം തന്നെ കനത്ത പ്രഹരമേറ്റ ചർച്ചിൽ ബ്രദേഴ്സിന് തിരിച്ചടിക്കാനായില്ല.

സ്കോർ കാർഡ്

ഗോകുലം കേരള -
S Mukhammad 16' (P)

ചർച്ചിൽ ബ്രദേഴ്സ് -

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.0K viewsedited  13:05
திற / கருத்து
2021-12-26 15:33:44
ഐ ലീഗിന് സമനില തുടക്കം

ഐ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ട്രാവു എഫ്.സിയെ ഗോൾ രഹിത സമനിലയിൽ തളച്ചു ഇന്ത്യൻ ആരോസ്.

ആദ്യ ഏറ്റുമുട്ടലിൽ നിന്ന് മുഴുവൻ പോയിന്റുകളും നേടാനുള്ള നിശ്ചയദാർഢ്യത്തോടെയാണ് ഇരുടീമുകളും മത്സരത്തിനിറങ്ങിയത്. എന്നാൽ അനേകം ആക്രമണങ്ങൾക്കൊടുവിലും, സ്കോർബോർഡിൽ മാറ്റം ചെലുത്താനാകാതെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

89ആം മിനിറ്റിൽ ആരോസിന്റെ സാജദ് ഹുസൈൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിന് വിധിയെഴുതി.

സ്കോർ കാർഡ്

ട്രാവു എഫ് സി -

ഇന്ത്യൻ ആരോസ് -
Sajad Hussain 89’

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.8K viewsedited  12:33
திற / கருத்து