Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.11K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 7

2022-12-14 05:27:01
#62 ഇന്നത്തെ ഫ്രാൻസ് മൊറോക്കോ സെമി ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും
Anonymous Poll
60%
ഫ്രാൻസ്
40%
മൊറോക്കോ
3.5K voters5.8K viewsAbhishek SG, 02:27
திற / கருத்து
2022-12-13 23:55:06 ഫുട്ബോൾ ലോകം | FIFA WORLD CUP QATAR 2022 LIVE | LINKS | STATUS | HIGHLIGHTS pinned a photo
20:55
திற / கருத்து
2022-12-13 23:54:58
ക്രോട്ടുകളെ കാറ്റിൽ പറത്തിൽ ഫൈനലിലേക് കുതിച്ച് ആൽബിസെലസ്റ്റിൻസ്

വേൾഡ് കപ്പ്‌ സെമിഫൈനലിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് അർജന്റീന . ഇരട്ട ഗോളുകളുമായി ജൂലിയൻ അൽവാരസും ഒരു ഗോളുമായി ലയണൽ മെസ്സിയുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.

മുപ്പത്തിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ ലയണൽ മെസ്സി ആണ് ഗോൾ വേട്ടയ്ക് തുടക്കമിട്ടത്. ഈ ഗോൾ നേട്ടത്തോടെ അർജന്റീനയ്ക്കായി വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി .ഒപ്പം അൽവാരസിന്റെ രണ്ടാം ഗോളിന് അസ്സിസ്റ്റ്‌ നൽകിയത്തോടെ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റുകൾക്കുള്ള റെക്കോർഡും മെസ്സി സ്വന്തമാക്കി .

കലാശപോരാട്ടത്തിൽ അർജന്റീന നാളെ നടക്കുന്ന ഫ്രാൻസ് മൊറോക്കോ സെമി ഫൈനൽ മത്സരത്തിലെ വിജയികളെ നേരിടും .

ഫുൾടൈം

അർജന്റീന -
L Messi 34'(P)
J Alvarez 39',69'

ക്രൊയേഷ്യ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
8.6K viewsAbhishek SG, edited  20:54
திற / கருத்து
2022-12-13 17:52:59 ചില സാങ്കേതിക കാരണങ്ങളാൽ മുൻപ് നടത്തിയ രണ്ട് പ്രവചന മത്സരങ്ങളും പിൻവലിച്ചതായി പ്രഖ്യാപിക്കുകയാണ്.

സെമി-ഫൈനൽ മത്സരങ്ങൾക്ക് ശേഷം ഫൈനൽ മത്സരത്തിന്റെ പ്രവചന മത്സരവും അതിലെ വിജയികളിൽ ഒരാൾക്ക് സമ്മാനവും ഉണ്ടാകുന്നതാണ്
4.1K viewsSiyad, 14:52
திற / கருத்து
2022-12-13 08:54:20
സ്വപ്ന ഫൈനൽ ലക്ഷ്യമിട്ട് അർജന്റീനയും ക്രോയേഷ്യയും കളത്തിലേക്ക്

ഖത്തർ വേൾഡ് കപ്പ് ആവേശംഅതിന്റെ പാരമ്യത്തിൽ എത്തിനിൽകുമ്പോൾ അത്യാന്തികം ആവേശം വിതറികൊണ്ട് സെമി ഫൈനലിനു തുടക്കം
ആദ്യ സെമിയിൽ രണ്ടു തവണ ലോക ചാമ്പ്യന്മാരും തെക്കേ അമേരിക്കൻ വമ്പന്മാര അർജന്റീന കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റായ ക്രോയേഷ്യയെ നേരിടും
ഇന്ത്യൻ സമയം രാത്രി 12.30 ക്കണ് മത്സരം

കഴിഞ്ഞ ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 3-0 നു ക്രോയേഷ്യക്കായിരുന്നു വിജയം
കഴിഞ്ഞ ലോകകപ്പിൽ നിന്നും വ്യത്യസ്‌തമായ ഒരു ടീമിനെയാണ് സ്കലോണി അണിയിച്ചു ഒരുക്കി വിട്ടിരിക്കുന്നത്
ഏതു വമ്പൻമാരെയും ആട്ടിമറിക്കാൻ കെല്പുള്ള ഒരു ടീമാണ് ക്രോയേഷ്യ നിലവിൽ

മധ്യനിര മാന്ത്രികൻ ലൂക്ക മോഡ്രിച്ചിന്റെ മാന്ത്രിക സ്പർശനത്തിൽ കരുത്തിൽ പ്രതീക്ഷയർപ്പിച്ചാണ് അര്ജന്റീനക്കെതിരെ കളത്തിൽ ഇറങ്ങുന്നതെങ്കിൽ
ഫുട്ബോൾ മിശിഹാ ലയണൽ മെസ്സിയുടെ തകർപ്പൻ ഫോമിൽ കരുത്തിലാണ് അർജന്റീന കളത്തിൽ ചുവടുവെക്കാൻ പോകുന്നത്

Matchday [ Semi Finals ]
• ഡിസംബർ 13
• അർജന്റീന ക്രൊയേഷ്യ
• 12:30 AM | IST
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.3K viewsAbhishek SG, edited  05:54
திற / கருத்து
2022-12-13 04:45:06
#61 ഇന്നത്തെ അർജന്റീന ക്രൊയേഷ്യ സെമി ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും
Anonymous Poll
68%
അർജന്റീന
32%
ക്രൊയേഷ്യ
3.0K voters4.7K viewsAbhishek SG, 01:45
திற / கருத்து
2022-12-11 19:09:53
ഗോളടി മികവ് തുടർന്ന് ദിമി; "സൂപ്പർ സൺ‌ഡേ" ബ്ലാസ്റ്റേഴ്‌സ് തൂക്കി

തുടർച്ചയായി അഞ്ചാം വിജയം

ഫുൾ ടൈം

കേരള ബ്ലാസ്റ്റേഴ്‌സ് -
M. Leskovic 25'
D. Diamantakos 43'
A. Giannou 70'

ബെംഗളൂരു -
S. Chhetri 14', (P)
J. Hernandez 81'


ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.5K viewsAbhishek SG, 16:09
திற / கருத்து
2022-12-11 11:50:33
ലോകകപ്പ് കലാശപോരാട്ടം ആരൊക്കെ തമ്മിലാകും
Anonymous Poll
55%
അർജന്റീന ഫ്രാൻസ്
11%
ക്രൊയേഷ്യ മൊറോക്കോ
17%
അർജന്റീന മൊറോക്കോ
17%
ക്രൊയേഷ്യ ഫ്രാൻസ്
4.3K voters7.2K views., 08:50
திற / கருத்து
2022-12-11 00:21:41
ഇംഗ്ലണ്ടിനെ "Home"ലേക്ക് മടക്കി അയച്ച് ലെസ് ബ്ലൂസ്

വേൾഡ് കപിലെ വാശിയേറിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ്. ക്വാർട്ടർ ഫൈനലിൻ്റെ മുഴുവൻ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ഇരുവരും നിരന്തരമായി ആക്രമണങ്ങൾ അഴിച്ചു വിടുക ആയിരുന്നു

കളിയുടെ 17ാം മിനുട്ടിൽ ചൗമേനി നേടിയ സൂപ്പർ ഗോളിൽ ഫ്രാൻസ് മുന്നിൽ കടന്നു. എന്നാൽ രണ്ടാം പകുതിയുടെ 54ാം മിനിറ്റിൽ പെനൽട്ടിയിലൂടെ കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. കളിയുടെ 78ാം മിനിറ്റിൽ ജിറൗഡ് ഫ്രാൻസിൻ്റെ വിജയ ഗോൾ നേടുക ആയിരുന്നു.

കളിയുടെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ടിന് പെനൽറ്റി കിട്ടിയെങ്കിലും കെയ്നിന് അത് ലക്ഷ്യത്തിൽ എത്തിക്കാനായില്ല . സെമിയിൽ ഫ്രാൻസിന് മൊറോക്കോ ആണ് എതിരാളികൾ

ഫുൾ ടൈം


ഫ്രാൻസ് -
A Tchoaumeni 17'
O Giroud 78'

ഇംഗ്ലണ്ട് -
H Kane 54' (P)

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.6K viewsTony Stark, edited  21:21
திற / கருத்து
2022-12-10 20:55:04
വേൾഡ് കപ്പിനോട് വിട പറഞ്ഞു പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗലിൻ്റെ ഇതിഹാസനായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് പ്രയാണത്തിന് വിരാമം. പോർച്ചുഗലിന് വേണ്ടി തുടർച്ചയായ അഞ്ചാം വേൾഡ് കപ്പിൽ അരങ്ങേറുന്ന താരം പോർച്ചുഗലിൻ്റെ എക്കാലത്തെയും മികച്ച ഇതിഹാസ നായകനായാണ് ലോകകപ്പ് വേദിയോട് വിട പറയുന്നത് .

പോർച്ചുഗലിൻ്റെ പ്രതിസന്ധി ഘട്ടങളിലെല്ലാം ഒരു ദേവധൂദനെപോലെ താരം എന്നും ടീമിന് തുണയായി നിന്നിട്ടുണ്ട്. വേൾഡ് കപിൻ്റെ വേദിയിൽ പോർചുഗലിൻ്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററും താരം തന്നെയാണ് . 2006ൽ ആണ് പോർചുഗലിന് വേണ്ടി താരം ആദ്യമായി വേൾഡ് കപിൽ ബൂട്ടണിന്നത്. 2022ലെ ക്വാർട്ടർ ഫൈനലിലെ മൊറോക്കോയോടേറ്റ തോൽവിയോടെ ആണ് താരത്തിൻ്റെ വിടപറയൽ .

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.2K viewsAbhishek SG, edited  17:55
திற / கருத்து